യുഡിഎഫ് ജില്ലാ ഭാരവാഹികൾ
Thursday, October 29, 2020 11:45 PM IST
പാലക്കാട്: ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യി മു​ൻ എം​എ​ൽ​എ ക​ള​ത്തി​ൽ അ​ബ്ദു​ള്ള തെരെഞ്ഞെടുക്കപ്പെട്ടു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്.യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റാ​യി പി. ​ബാ​ല​ഗോ​പാ​ൽ നിയമിതനായി. വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ബാ​ല​ഗോ​പാ​ൽ കെ ​എ​സ് യു ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​ണ്.

ഓ​ണ്‍​ലൈ​ൻ
പ​രി​ശീ​ല​നം

പാലക്കാട്: റെ​യി​ൽ​വെ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ന​ട​ത്തു​ന്ന എ​ൻ.​ടി.​പി.​സി പ​രീ​ക്ഷ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി ചി​റ്റൂ​ർ സി.​ഡി.​സി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗൂ​ഗി​ൾ മീ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം ചി​റ്റൂ​ർ സി.​ഡി.​സി യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04923 223297.