കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ചു കാ​റ്റും പേ​മാ​രി​യും
Thursday, October 29, 2020 11:45 PM IST
മു​ത​ല​മ​ട: താ​ലൂ​ക്കി​ന്‍റെ തെ​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും സ​ർ​വ്വ​നാ​ശം വി​ത​ച്ചു. മു​ത​ല​മ​ട കൊ​ല്ല​ങ്കോ​ട്, പെ​രു​മാ​ട്ടി ,പ​ട്ട​ഞ്ച​രി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടുത​ൽ നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് പു​ളി​യ​ന്തോ​ണി​യി​ൽ മെ​യി​ൻ ലൈ​നി​ൻ ക​ന്പി പൊ​ട്ടി​യ​തി​നാ​ൽ മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രേ​യും വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു.
ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തു​മു​ത​ൽ ഇ​ന്ന​ലെ പ​ക​ൽ ഒ​രു മ​ണി വ​രേ​യും മീ​ങ്ക​ര​ ജ​ല വി​ത​ര​ണ പ​ദ്ധ​തി പ്ലാ​ന്‍റി​ൽ ജ​ല​വി​ത​രണം ​നി​ല​ച്ചു. ഒ​രു മ​ണി​യോ​ടെ വൈ​ദ്യു​തി എ​ത്തി​യെ​ങ്കി​ലും വോ​ൾ​ട്ടേ​ജ് കു​റ​വ് കാ​ര​ണം മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി .നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഇ​ന്ന​ലെ പ​തി​നായിരക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​മെ​ത്താ​തെ വ​ല​ഞ്ഞു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും കവുങ്ങു​ക​ളും വൈ​ദ്യു​തി ലൈ​നി​ൽ വീണ് ക​ന്പി പൊ​ട്ടിയ ​സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ണ്ട​ല​ക്കു​ള​ന്പ്, ന​ന്ദി​യോ​ട് എ​ട്ടാം ന​ന്പ​ർ എ​ന്നി​വി​ടങ്ങ​ളിൽ വ​ൻ വൃ​ക്ഷങ്ങൾ​ ലൈ​നി​ൽ വീ​ണു ക​ന്പി പൊ​ട്ടി​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ കാ​ല​ത്തു മു​ത​ൽ ത​ന്നെ വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന ക്കാ​ർ യു​ദ്ധ​കാ​ല​ാടിസ്ഥാ​ന​ത്തി​ൽ പൊ​ട്ടി​യ ക​ന്പി​ക​ൾ പു​ന​സ്ഥാ​പി​ച്ചുതു​ട​ങ്ങിയി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ഴ ക​ർ​ഷ​ക​ർക്കും ദുരിതമായി. പ​ട്ട​ഞ്ചേ​രി ,മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തുകളി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി​യും കൊ​യ്ത്തു ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​വ​ണ കൊ​റോ​ണ​ഭീ​തി കാ​ര​ണം ആ​വ​ശ്യ​ത്തി​നു ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​യ്ത്തു​യ​ന്ത്രം എ​ത്താ​തി​രു​ന്ന​തും തൊ​ഴി​ലാ​ളി ക്ഷാ​മ വുമാ​ണ് കൊ​യ്ത്തു നീ​ളാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി വീ​ണു കി​ടപ്പാ​ണ്. വെ​ള്ളം നി​റ​ഞ്ഞ വ​യ​ലു​ക​ൾ വ​റ്റി​യാ​ലേ യ​ന്ത്രം ഇ​റ​ക്കാ​നാ​വു​ക​യു​ള്ളു. ഓ​ല ക​രി​ച്ചി​ലി​നെ അ​തി​ജീ​വി​ച്ച് പ​ര​മാ​വ​ധി ന​ല്ല വി​ള​വു​ണ്ടാ​യി​ട്ടും ഇ​ട​യ്ക്കി​ടെ പെ​യ്ത മ​ഴ വീ​ണു​ ക​ർ​ഷ​ക​ന്‍റെ സാ​ന്പ​ത്തിക നി​ല​ പരിതാ​പ​ക​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.