ഖാ​ദി മാ​ർ​ക്ക​റ്റ് ഇ​ന്നു​മു​ത​ൽ
Thursday, October 29, 2020 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ: സ​ഞ്ച​രി​ക്കു​ന്ന ഖ​ദ​ർ മാ​ർ​ക്ക​റ്റു​ക​ൾ ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​ഖാ​ദി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​പൊ​തു ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന ഖ​ദ​ർ മാ​ർ​ക്ക​റ്റ് എ​ന്ന ആ​ശ​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തു പ്ര​കാ​രം സ​ഞ്ച​രി​ക്കു​ന്ന ഖ​ദ​ർ മാ​ർ​ക്ക​റ്റ് ഇ​ന്നു മു​ത​ൽ ന​വം​ന്പ​ർ ര​ണ്ടാം തി​യ​തി വ​രെ ജി​ല്ല മു​ഴു​വ​ൻ ഖാ​ദി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​താ​യി​രി​ക്കും.
ന​വം​ന്പ​ർ 7,8,9 തി​യ​തി​ക​ളി​ൽ അ​വി​നാ​ശി​റോ​ഡു മേ​ൽ​പ്പാ​ല​ത്തി​നു കീ​ഴി​ലു​ള്ള ഖാ​ദി ക്രാ​ഫ്റ​റി​ൽ പ​ട്ടു പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്നു​ണ്ട്.

ദീ​പാ​വ​ലി ബോ​ണ​സ്

കോ​യ​ന്പ​ത്തൂ​ർ: ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ കോ​ർ​പ​റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദീ​പാ​വ​ലി​ക്കൂ​ടു​ത​ൽ ബോ​ണ​സ് ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ ഉ​റ​പ്പു ന​ൽ​കി.
ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ ദി​വ​സ​ക്കൂ​ലി 450, ഇ.​എ​സ്.​ഐ., പി.​എ​ഫ്., ഇ​ൻ​ഷു​റ​ൻ​സ്, കൊ​റോ​ണ കാ​ല​ത്ത് കൂ​ടു​ത​ൽ വേ​ത​നം, ദീ​പാ​വ​ലി​ക്ക് കൂ​ടു​ത​ൽ ബോ​ണ​സ് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.​
ഇ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൂ​ടു​ത​ൽ ബോ​ണ​സ് ന​ൽ​കാ​ൻ ക​രാ​റു ക​ന്പ​നി​ക​ളു​മാ​യി സം​സാ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ഉ​റ​പ്പു ന​ൽ​കി​യ​ത്.