വി​ള​യോ​ടി തി​രി​വ് റോ​ഡി​ന്‍റെ ഒരു ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്നു: വാ​ഹ​ന​യാ​ത്ര ദു​ഷ്ക​രം
Thursday, October 29, 2020 12:37 AM IST
ചി​റ്റൂ​ർ: പെ​ട്രോ​ൾ പ​ന്പ്-​വി​ള​യോ​ടി പാ​ത​യി​ൽ ബ്രാ​ഞ്ച് ക​നാ​ൽ ബ​ണ്ടി​നോ​ടു ചേ​ർ​ന്ന മ​ണ്ണി​ടി​ച്ചിലുണ്ടാ​യ​ത് വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്ക​ര​മാ​ക്കി. ര​ണ്ടു​ദി​വ​സം മു​ന്പ് ടി​പ്പ​റി​ന്‍റെ പി​ൻ​ച​ക്രം മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​കാ​തെ ഡ്രൈ​വ​റും ക്ലീ​ന​റും ര​ക്ഷ​പ്പെ​ട്ടു.

ടി​പ്പ​ർ റോ​ഡി​ൽ അ​ക​പ്പെ​ട്ട​തോ​ടെ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വ​ണ്ടി​ത്താ​വ​ളം പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സ​വു​മു​ണ്ടാ​യി. പ​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. മ​ഴ പെ​യ്താ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഇ​നി​യും ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.വി​നാ​യ​ക ക്ഷേ​ത്രം തി​രി​വി​ലാ​ണ് മ​ണ്ണി​ടി​ച്ച​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​ള​വു​തി​രി​ഞ്ഞ് ഗ​ർ​ത്തം കാ​ണു​ന്ന​തോ​ടെ വ​ല​തു​വ​ശ​ത്തേ​ക്ക് വെ​ട്ടി​തി​രി​ക്കു​ന്ന​ത് എ​തി​ർ​വ​ശ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്.

ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ നീ​ണ്ട നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹോം​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച് വാ​ഹ​ന​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.