സൗ​ര​സു​വി​ധ കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​ന്
Thursday, October 29, 2020 12:37 AM IST
പാലക്കാട്: അ​നെ​ർ​ട്ടി​ന്‍റെ പ​ദ്ധ​തി​യാ​യ സൗ​ര​സു​വി​ധ കി​റ്റു​ക​ൾ (സോ​ളാ​ർ ലാ​ന്‍റേണ്‍) വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​യ​താ​യി ജി​ല്ലാ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഒ​രു സോ​ളാ​ർ ലാ​ന്‍റേ​ണും മൊ​ബൈ​ൽ ഫോ​ണ്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും എ​ഫ്.​എം റേ​ഡി​യോ​യും ഉ​ൾ​പ്പെ​ട്ട​താ​ണ് കി​റ്റ്.

3490 രൂ​പ​യാ​ണ് വി​ല. ര​ണ്ട് വ​ർ​ഷ​ത്തെ വാ​റ​ണ്ടി​ക്ക് പു​റ​മെ ബാ​റ്റ​റി​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തെ വാ​റ​ണ്ടി​യും ല​ഭി​ക്കും. സൗ​ര​സു​വി​ധ കി​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ടൗ​ണ്‍ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള അ​നെ​ർ​ട്ടി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ലാ കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0491 2504182, 9188119409.