അ​നി​ശ്ചി​ത​കാ​ല​സ​മ​രം ന​ട​ത്തും: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ
Thursday, October 29, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡി​എം​കെ.​നേ​താ​വ് എം.​കെ.​സ്റ്റാ​ലി​നെ അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ൽ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ കു​നി​യ​മു​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല​സ​മ​രം ന​ട​ത്തു​മെ​ന്ന് ഡി​എം​കെ യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

തെ​ക്ക് ത​ഹ​സീ​ൽ​ദാ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​യ​ന്പ​ത്തൂ​രി​ൽ മ​ന്ത്രി എ​സ്.​പി.​വേ​ലു​മ​ണി ന​ട​ത്താ​ത്ത അ​ഴി​മ​തി​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ അ​തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്കു​മെ​ന്നും, പോ​ലീ​സി​നെ​വ​രെ വേ​ലു​മ​ണി ത​ന്‍റെ കൈ​പാ​വ​യാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​താ​ണ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​സ്റ്റ​ർ കീ​റി​യ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത​തെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.
എം​എ​ൽ​എ എ​ൻ.​കാ​ർ​ത്തി​ക് ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം​പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.