യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നീ​തി​ ച​തു​രം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Wednesday, October 28, 2020 12:04 AM IST
ആ​ല​ത്തൂ​ർ: വാ​ള​യാ​ർ കേ​സി​ൽ നീ​തി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്ക് നീ​തി നി​ഷേ​ധി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​പ​ട​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 140 നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ നീ​തി ച​തു​രം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​ൻ.​വി​ഷ്ണു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​ഭ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു വ​ട​ക്കും​പു​റം, ഷാ​ഹി​ദ് ആ​ല​ത്തൂ​ർ, കി​ഷോ​ർ കു​നി​ശേ​രി, പ്ര​മോ​ദ് കി​ഴ​ക്ക​ഞ്ചേ​രി, സ​ജീ​വ്, ആ​ർ.​ലാ​ലു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.