കോവിഡ് ബാധിച്ച് മരിച്ചു
Tuesday, October 27, 2020 1:37 AM IST
വ​ട​ക്കാ​ഞ്ചേ​രി: കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ലൂ​ർ നെ​ല്ലി​ക്ക​ൽ ധ​ർ​മ്മ​ൻ(74) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ചെ​റു​തു​രു​ത്തി പു​ണ്യ​തീ​ര​ത്തു ന​ട​ത്തി. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 17 മു​ത​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ മ​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക​ൾ: ഗീ​ത. മ​രു​മ​ക​ൻ: ച​ന്ദ്ര​ശേ​ഖ​ര​ൻ.

മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ മ​രി​ച്ചു. തെ​ങ്ക​ര പു​ഞ്ച​ക്കോ​ട് പ​റ​ന്പ​ൻ പീ​ടി​ക​യി​ൽ ഹ​സ്‌​സ​ന്‍റെ ഭാ​ര്യ സ​റ​ഫു​നീ​സ(44) യാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി പ​നി​യു​ണ്ടാ​യി​രു​ന്ന ഇ​വ​രെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ്വ​കാ​ര്യആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂന്നുമ​ണി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നുശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ​ക്കു മ​ക്ക​ളി​ല്ല. പി​താ​വ്: ഹം​സ. മാ​താ​വ്: ക​ദീ​ജ.