പയ്യനെടത്ത് വാ​ന​ര ശ​ല്യം രൂക്ഷം
Monday, October 26, 2020 11:33 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ പ​യ്യ​നെ​ട​ത്ത് കു​ര​ങ്ങ് ശ​ല്ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി.​നാ​ളി​കേ​ര ക​ർ​ഷ​ക​രെ​യാ​ണ് വാ​ന​ര ശ​ല്ല്യം വ​ല്ലാ​തെ വ​ല​യ്ക്കു​ന്ന​ത്.​നൂ​റി​ന​ടു​ത്ത് തെ​ങ്ങു​ള്ള ഒ​രു ക​ർ​ഷ​ക ന് ​വീ​ട്ടു​പ​യോ​ഗ​ത്തി​ന് പേ​ലും തേ​ങ്ങ അ​ങ്ങാ​ടി​യി​ൽ നി​ന്നും വാ​ങ്ങേ ണ്ട ​ഗ​തി​കേ​ടാ​യി.​ കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടേ​യും ശ​ല്ല്യം വേ​റെ.
കോ​വി​ഡി​ൽ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ അ​ട​ഞ്ഞ് നി​ത്യ​വൃ​ത്തി​ക്ക് പോ ​ലും വ​ക ക​ണ്ടെ​ത്താ​നാ​കാ​തെ ന​ട്ടം തി​രി​യു​ന്പോ​ഴാ​ണ് വ​ന്യ​ജീ​വി ശ​ല്ല്യം പ​യ്യ​നെ​ട​ത്തെ ക​ർ​ഷ​ക​രെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കു​ന്ന​ത്. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, ക​പ്പ എ​ന്നീ കൃ​ഷി​ക​ൾ​ക്കെ​ല്ലാം വെ​ല്ലു​വി​ളി​യാ യി​രി​ക്കു​ക​യാ​ണ് വ​ന്യ​ജീ​വി ശ​ല്ല്യം.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ കു​ര​ങ്ങ്,പ​ന്നി എ​ന്നി വ​ന്യ​മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീവി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി ശ​ല്ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാരം ​ന​ൽ​ക​ണ​മെ​ന്നും കു​മ​രം​പു​ത്തൂ​ർ ക​ർ​ഷ​ക സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ക​ണ്ണ​ൻ മൈ​ലാം​പാ​ടം ജേ​ക്ക​ബ് ഡാ​നി​യേ​ൽ എ​ന്നിവ​ർ ആ​വ​ശ്യ​പ്പെ​ട്ടു.