ക്രൈ​സ്ത​വ വി​ശ്വാ​സ പ്ര​തീ​കങ്ങളോടുള്ള അ​വ​ഹേ​ള​ന​ം അ​വ​സാ​നി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, October 26, 2020 11:33 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ലെ ര​ക്ഷ​യു​ടെ അ​ട​യാ​ള​മാ​യ കു​രി​ശി​നെ താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ കാ​ക്കാ​ടം​പൊ​യിലിലും പാ​ലാ രൂ​പ​ത​യി​ലെ പു​ല്ലേ​പ്പാ​റ​യി​ലും അ​വ​ഹേ​ളി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ത്ത​രം അ​വ​ഹേ​ള​ന​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം​നാ​ടി​ന്‍റെ മു​ഖം ഓ​രോ​ദി​വ​സ​വും വി​കൃ​ത​മാ​ക്കു​ക​യാ​ണ്. ഇ​ത​ര മ​ത​വി​ശ്വാ​സി​ക​ൾ ആ​ദ​ര​വോ​ടെ കാ​ണു​ന്ന വി​ശ്വാ​സ പ്ര​തീ​ക​ങ്ങ​ളെ നി​ന്ദി​ക്കാ​തി​രി​ക്കാ​നു​ള്ള സാ​ഹോ​ദ​ര്യ​ബോ​ധം വ​ള​ർ​ന്നു​വ​രു​ന്ന കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​വാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ക​ട​മ​യു​ണ്ട്. അ​ത്ത​രം പ്ര​തീ​ക​ങ്ങ​ൾ​ക്ക് കൊ​ടു​ക്കേ​ണ്ട ആ​ദ​ര​വി​ന്‍റെ വി​വി​ധ​ത​ല​ങ്ങ​ൾ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.
എ​ന്നാ​ൽ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ശ്രേ​ഷ്ഠ​മാ​യ പ്ര​തീ​ക​ങ്ങ​ളെ നി​ന്ദി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​ത്, യു​വ​ത്വ​ത്തി​ന്‍റെ ചോ​ര​ത്തി​ള​പ്പി​ൽ ചി​ല​ർ കാ​ണി​ക്കു​ന്ന അ​വി​വേ​കം മാ​ത്ര​മാ​യി ക​രു​താ​ൻ ക​ഴി​യു​ക​യി​ല്ല. ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വ മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കാ​നും സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ ചി​ന്ത​ക​ൾ ഉ​ള​വാ​ക്കാ​നും കാ​ര​ണ​മാ​കു​ന്ന ഇ​ത്ത​രം കു​ത്സി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ളീ​യ പൊ​തു​സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​വാ​ൻ അ​നി​വാ​ര്യ​മാ​യ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും കൂ​ദാ​ശ​ക​ളെ​യും അ​വ​ഹേ​ളി​ച്ചു ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​ക​ൾ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി ന​ല്ക​രു​തെ​ന്നും അ​ത്ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന വി​വി​ധ ടെ​ലി​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ സം​പ്രേ​ക്ഷ​ണം ത​ട​യു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ട്ര​ഷ​റ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മേ​നാ​ച്ചേ​രി, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര​യ ജോ​സ് മു​ക്ക​ട, ഷേ​ർ​ളി റാ​വു, സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​സ് ഏ​ബ്ര​ഹാം തെ​ങ്ങും​പ​ള്ളി​ൽ, ജെ​യിം​സ് പാ​റ​യി​ൽ, സാ​നി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.