ജീ​വ​ധാ​ര ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​രി​ച്ചു
Monday, October 26, 2020 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: കെഎ​സ്ആ​ർടി സി വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ കേ​ര​ളാ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐഎ​ൻടിയു സി) ​ജീ​വ​ധാ​ര എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​രി​ച്ചു. ഡോ​ണേ​ഴ്സ് ലി​സ്റ്റി​ന്‍റെ കോ​പ്പി ര​മ്യ ഹ​രി​ദാ​സ് എംപി, കെഎ​സ്ആ​ർടി ​സി യൂ​ണി​റ്റ് ഓ​ഫീ​സ​ർ വി.​പി. അ​ബ്ദു​ൾ മ​ജീ​ദി​ന് ന​ല്കി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഐഎ​ൻടിയുസി​യി​ൽ പ്രവർ​ത്തി​ക്കു​ന്ന 35 യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണ് ജീ​വ​ധാ​ര രൂ​പീ​ക​രി​ച്ച​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ര​ക്തം സം​ഘ​ടി​പ്പി​ക്കാ​ൻ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യം വെ​ച്ചാ​ണ് ഈ ​കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി​യ​തെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു തോ​മ​സ് പ​റ​ഞ്ഞു.​ര​ക്ത​ദാ​ന​സേ​ന​യു​ടെ ക​ണ്‍​വീ​ന​റാ​യി വി​കാ​സ് രാ​ജ​ഗോ​പാ​ലും കോ​ഡി​നേ​റ്റ​ർ​മാ​രാ​യി കെ. ​മൂ​സ, സി.​സു​ദീ​പ്, ബി​ജു വ​ർ​ക്കി എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.
കെ ​എ​സ് ടി ​ഡ​ബ്ളി​യു യു ​മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സ​ലാ​മു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ർ.​ജ്യോ​തി​ഷ്, ഷൈ​ജു തോ​മ​സ്, കെ.​മോ​ഹ​ൻ​ദാ​സ്, കെപിസിസി മെ​ന്പ​ർ പാ​ള​യം പ്ര​ദീ​പ്, റെ​ജി കെ.​മാ​ത്യു, പാ​ല​ക്കാ​ട് മു​ൻ എടിഒ​യും ഐഎ​ൻടി ​യുസി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബാ​ബു മാ​ധ​വ​ൻ, യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ, കെ.​എം. ശ​ശീ​ന്ദ്ര​ൻ, പി. ​സ​തീ​ശ​ൻ, പ്ര​സി​ഡ​ന്‍റ് പി.​പി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.