ന​ന്ദി​യോ​ട് റൈ​റ്റ​ർ​ച്ച​ള്ള​യി​ലേ​ക്കു സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​തയില്ല
Monday, October 26, 2020 11:32 PM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് റെ​റ്റ​ർ​ച്ച​ള്ള​യി​ലേ​ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത​യി​ല്ലാ​തെ പ​ത്തി​ലേ​റെ കൂ​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. റോ​ഡ് നി​ർ​മാ​ണ​ത്തി​നു സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ഇ​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് താ​മ​സ​ക്കാ​ർ പ​റ​യു​ന്ന​ത്.
വീ​ടു​ക​ളി​ലേ​ക്ക് കാ​ർ, ട്രാ​ക്ട​ർ, ഇ​രു​ച​ക​വാ​ഹ​നം എ​ന്നി​വ എ​ത്ത​ണ​മെ​ങ്കി​ൽ നി​ല​വി​ൽ ക​ട​ന്പ​ക​ൾ ഏ​റെ​യാ​ണ്. മ​ഴ​ചാ​റി​യാ​ൽ ചെ​ളി​യി​ലൂ​ടെ​യാ​ണ് പി​ന്നീ​ടു​ള്ള കാ​ൽ​ന​ട​യാ​ത്ര. നി​ല​വി​ൽ ഓ​ട്ടോ​ക​ൾ​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
റോ​ഡി​ന് ഇ​രു​വ​ശ​ത്തും പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന് കാ​ടു​പി​ടി​ച്ച​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സ​ഞ്ചാ​രം ശ​ക്ത​മാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​നു ഗ്രാ​മ​സ​ഭ​ക​ളി​ൽ ന​ല്കി​യ പ​രാ​തി​ക​ളി​ൽ ഫ​ലം കാ​ണാ​ത്ത​തി​ൽ താ​മ​സ​ക്കാ​ർ നി​രാ​ശ​യി​ലാ​ണ്.