ക​യ​ർ ഫാ​ക്ട​റി​യി​ൽ വ​ൻ​തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങളുടെ ന​ഷ്ടം
Monday, October 26, 2020 11:32 PM IST
കോ​യ​ന്പ​ത്തൂ​ർ: ക​യ​ർ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ വ​ൻ​അ​ഗ്നി​ബാ​ധ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​യി. മ​ലൈ​പാ​ള​യ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലി​നു അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ഫാ​ക്ട​റി​യി​ൽ​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നു വി​വ​രം ന​ല്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ക​ഠി​ന പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നു​യ​ർ​ന്ന ക​റു​ത്ത​പു​ക സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സെ​ഞ്ചേ​രി മ​ല​വ​രെ വ്യാ​പി​ച്ചു. ആ​യു​ധ​പൂ​ജ ക​ഴി​ഞ്ഞ് ജീ​വ​ന​ക്കാ​രെ​ല്ലാം പോ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വ​ത്തെ​പ്പ​റ്റി സു​ൽ​ത്താ​ൻ​പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.