വ​ര​ഗം​പാ​ടി ഉൗ​രി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, October 26, 2020 11:32 PM IST
അ​ഗ​ളി: ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും മ​ട്ട​ത്തു​കാ​ട ആ​ദി സെ​ന്‍റ​റും സം​യു​ക്ത​മാ​യി വ​ര​ഗ​പ്പ​ടി ഉൗ​രി​ൽ മാ​ന​സി​കാ​രോ​ഗ്യം, പോ​ക്സോ, കോ​വി​ഡ് 19, കൗ​മാ​ര ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ൽ പ​തി​മൂ​ന്നു വ​യ​സു​ള്ള ര​ണ്ടു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ക്ലാ​സ്. അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ആ​ത്മ​ഹ​ത്യ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​സി​ക പി​ന്തു​ണ ന​ല്കു​ക, കു​ട്ടി​ക​ളി​ലെ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ, കോ​വി​ഡ് വൈ​റ​സും മു​ൻ​ക​രു​ത​ലു​ക​ളും പോ​ക്സോ ആ​ക്ട്, അ​വ​കാ​ശ​ങ്ങ​ളും കൗ​മാ​ര വി​ദ്യാ​ഭ്യാ​സ​വും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ക്ലാ​സി​ൽ 30-ഓ​ളം​പേ​ർ പ​ങ്കെ​ടു​ത്തു.
ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍ അ​ൽ​ഫോ​ണ്‍​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ് എ​സ്.​കാ​ളി​സ്വാ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ഫാ. ​ലെ​നി​ൻ ആ​ന്‍റ​ണി, മാ​ന​സി​ക ആ​രോ​ഗ്യ കൗ​ണ്‍​സി​ല​ർ യു.​അ​ശ്വ​തി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി​പി​ൻ​ലാ​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​ബി.​ഉ​മേ​ഷ് രാ​ജ്, എ​സ്.​ര​വി, എ​സ് ടി ​പ്ര​മോ​ട്ട​ർ രാ​ജേ​ശ്വ​രി, വെ​ള്ള​ക്കു​ളം പ്ര​മോ​ട്ട​ർ സു​രേ​ഷ് ആ​ശാ​വ​ർ​ക്ക​ർ വ​ള്ളി പ​ങ്കെ​ടു​ത്തു.