കോ​ണ്‍​ഗ്ര​സ് നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Monday, October 26, 2020 11:32 PM IST
നെന്മാറ: കു​ടും​ബ​ശ്രീ വാ​യ്പാ ത​ട്ടി​പ്പി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട പാ​വ​ങ്ങ​ളു​ടെ ന​ഷ്ട​പെ​ട്ട പ​ണം തി​രി​കെ ന​ൽ​കു​ക, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണെ പു​റ​ത്താ​ക്കു​ക, ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ്‌​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​പ്പ​ൻ​പാ​റ​യി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി.
കോ​ണ്‍​ഗ്ര​സ്‌​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​സോ​മ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി.​സി. സു​നി​ൽ, സ​ജി​ൽ ക​ൽ​മൊ​ക്ക്, പ്ര​ദീ​പ് നെന്മാ​റ, ഡി​ജു ദി​വാ​ക​ര​ൻ, വി.​സ​തീ​ഷ്, എം.​ജെ.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ക്കി​ത്തം സ്മൃ​തി​യി​ൽ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷം

പാ​ല​ക്കാ​ട്: മ​ല​യാ​ള​ക​വി​ത​യു​ടെ ആ​ചാ​ര്യ​ന് ഓ​ർ​മ​ചി​ത്ര​മൊ​രു​ക്കി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ത്തി​യ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷം കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.
ഋ​ഷി​തു​ല്യ​നാ​യ ക​വി​യു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ലേ​ഖ​ന​ങ്ങ​ളും ക​വി​യു​ടെ ബാ​ല്യ​കാ​ലം​മു​ത​ലു​ള്ള ചി​ത്ര​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ക​വി സ്മൃ​തി ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സ​കാ​ര​നു​ള്ള പ്ര​ണാ​മാ​യി.
വെ​ങ്ങു​നാ​ട് വേ​ണു​ഗോ​പാ​ല രാ​ജാ​വി​ന് അ​ക്കി​ത്തം 1966-ൽ ​എ​ഴു​തി​യ ക​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​ലെ കൗ​തു​ക​കാ​ഴ്ച​യാ​യി. ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി കെ.​സ​ത്യ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നീ​ഷ്, ന​ന്ദ​ൻ, രാ​ഘ​വ​ൻ, ഉ​ണ്ണി, സു​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.