തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്ക​ണം
Monday, October 26, 2020 11:32 PM IST
പാ​ല​ക്കാ​ട്: പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ത്ത​വ​ണ ഒ​രു മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് സ​മ​യം വ​ർ​ധി​പ്പി​ച്ച​തു​കൂ​ടി പ​രി​ഗ​ണി​ക്കു​ന്പോ​ൾ രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​യി 720 മി​നി​റ്റാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സ​മ്മ​തി​ദാ​യ​ക​ർ​ക്ക് ല​ഭ്യ​മാ​കു​ക. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും പാ​ർ​ല​മെ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​നും ഒ​രു​വോ​ട്ടാ​ണ് ഒ​രു സ​മ്മ​തി​ദാ​യ​ക​ൻ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു​വോ​ട്ട് വ​രെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി​വ​രും. എ​ന്നാ​ൽ ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ലി​സ്റ്റി​ലു​ണ്ടാ​കു​ക. ഒ​രു വോ​ട്ട​ർ​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ ഒ​രു മി​നി​റ്റ് അ​നു​വ​ദി​ച്ചാ​ൽ​പോ​ലും 720 പേ​ർ​ക്കേ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ എ​ന്നി​രി​ക്കെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സു​ഗ​മ​മാ​യി ന​ട​ത്താ​നും ഉ​ത​കും​വി​ധം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു ക​ല്ല​ടി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ രാ​ഗേ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ര​ണ്‍​ധീ​ർ, ഐ.​എം.​സാ​ജി​ദ്, വി.​വി​നോ​ദ്, മു​ഹ​മ്മ​ദാ​ലി, ഹ​രി​കൃ​ഷ്ണ​ൻ, സു​നി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.