ക​രാ​ർ ക​ന്പ​നി​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്ണെ​ടു​ക്ക​ൽ: തു​ര​ങ്ക​പാ​ത​യ്ക്കു​മു​ന്നി​ൽ മ​ണ്ണി​ടി​ച്ചി​ൽ നി​ല്ക്കു​ന്നി​ല്ല
Monday, October 26, 2020 11:30 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​രാ​ർ​ക​ന്പ​നി​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്ണെ​ടു​ക്ക​ൽ മൂ​ലം കു​തി​രാ​ൻ തു​ര​ങ്ക​പാ​ത​യ്ക്കു മു​ന്നി​ലെ മ​ണ്ണി​ടി​ച്ചി​ൽ നി​ല്ക്കു​ന്നി​ല്ല. വ​ല​തു​ഭാ​ഗ​ത്തെ തു​ര​ങ്ക​പാ​ത​യോ​ട് ചേ​ർ​ന്ന വ​ലി​യ മ​ണ്‍​തി​ട്ട​യാ​ണ് ഓ​രോ​ദി​വ​സ​വും ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ലു​ള്ള വ​ലി​യ തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​ടി​ഞ്ഞു താ​ഴേ​യ്ക്ക് പ​തി​ക്കു​ന്ന​ത്. മ​ഴ മാ​റി​നി​ന്നി​ട്ടും മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന സ്ഥി​തി അ​പാ​യ​സൂ​ച​ന​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

തു​ര​ങ്ക​പാ​ത​യു​ടെ മു​ൻ​ഭാ​ഗം ബ​ല​പ്പെ​ടു​ത്തു​ന്ന കൂ​റ്റ​ൻ സ്റ്റീ​ൽ റി​ബ്സു​ക​ൾ​ക്കു മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് വ​ലി​യ​കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും വി​ജ​യി​ച്ചി​ല്ല. ഒ​രു വ​ലി​യ പ്ര​ദേ​ശം ത​ന്നെ ഇ​പ്പോ​ൾ മ​ണ്ണി​ടി​ഞ്ഞു് ഇ​ല്ലാ​താ​യി. ഉ​റ​പ്പേ​റി​യ സം​ര​ക്ഷ​ണ​മ​തി​ൽ നി​ർ​മി​ച്ച് ഇ​നി വ​ശ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തേ​ണ്ടി വ​രും. പാ​ത​യു​ടെ മ​റ്റു പ​ല​ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ൽ അ​ശാ​സ്ത്രി​യ​മാ​യ മ​ണ്ണെ​ടു​ക്ക​ൽ​മൂ​ലം മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. പ​ന്നി​യ​ങ്ക​ര, ചു​വ​ട്ടു​പാടം, ചെ​മ്മ​ണ്ണാം​കു​ന്ന്, വാ​ണി​യ​ന്പാ​റ, പ​ട്ടി​ക്കാ​ട് ഭാ​ഗ​ത്തെ​ല്ലാം മ​ണ്ണി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​ണ്. ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ര​ങ്ക​പാ​ത ഉ​ൾ​പ്പെ​ടെ പാ​ത നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​തി​നാ​ൽ തു​ര​ങ്ക​പാ​ത ഭാ​ഗം ഇ​പ്പോ​ൾ പൊ​ന്ത​ക്കാ​ട് മൂ​ടി​യ നി​ല​യി​ലാ​ണ്.