വാ​ന​ര​ൻ​മാ​ർ കു​ടി​ച്ചതു നൂ​റു ക​രി​ക്ക്: തോ​ക്കു ന​ൽ​ക​ണ​മെ​ന്നു മ​ന്ത്രി​ക്ക് ക​ത്ത്
Sunday, October 25, 2020 11:25 PM IST
അ​ഗ​ളി :ഒ​റ്റ​പ്പ​ക​ൽ കൊ​ണ്ട് കു​ര​ങ്ങു​ക​ൾ കു​ടി​ച്ചു തീ​ർ​ത്ത​ത് നൂ​റോ​ളം ക​രി​ക്കു​ക​ൾ. കൂ​ടാ​തെ അ​ട​യ്ക്ക, ജാ​തി​ക്ക, കാ​പ്പി​ക്കു​രു തു​ട​ങ്ങി​യ ആ​ദാ​യ​ങ്ങ​ൾ വേ​റെ​യും.​ആ​ന,കേ​ഴ, വെ​രു​ക്, പ​ന്നി, മാ​ൻ,മ്ലാ​വ്, മ​യി​ൽ, മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ തു​ട​ങ്ങി നി​ര​വ​ധി വ​ന്യ ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ഇ​തി​ന് പു​റ​മെ. വ​ന്യ​ജീ​വി ശ​ല്യ​ത്താ​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ ക​ർ​ഷ​ക​ന്‍റെ ക​ത്തി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഇ​ങ്ങ​നെ: “വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം എ​നി​ക്ക് കൃ​ഷി ചെ​യ്തു ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.​ക​ഴി​ഞ്ഞ 13 ന് ​കു​ര​ങ്ങു​ക​ൾ തെ​ങ്ങു​ക​ളി​ലും ക​മു​കു​ക​ളി​ലും ക​യ​റി നൂ​റോ​ളം ക​രി​ക്കു​ക​ളും അ​ട​യ്ക്ക​യും ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി ഞാ​ൻ എ​ന്ത് ചെ​യ്യ​ണം? നി​ങ്ങ​ൾ കാ​ടു​ക​ളി​ൽ സം​ര​ക്ഷി​ക്കേ​ണ്ട വ​ന്യ മൃ​ഗ​ങ്ങ​ൾ എ​ന്‍റെ കൃ​ഷി സ്ഥ​ല​ത്ത് ക​യ​റി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്‍റെ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ മൃ​ഗ​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള തോ​ക്കി​നു അ​നു​വാ​ദം ന​ൽ​കു​ക​യോ, എ​ന്‍റെ കൃ​ഷി സ്ഥ​ല​ത്തി​ന് ചു​റ്റും രാ​പ്പ​ക​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​വ​ൽ നി​ർ​ത്തു​ക​യോ, ഇ​തൊ​ന്നു​മ​ല്ലെ​ങ്കി​ൽ എ​ന്‍റെ കൃ​ഷി സ്ഥ​ലം ലാ​ൻ​ഡ് അ​ക്വ​സൈ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം മ​തി​യാ​യ വി​ല ത​ന്ന് ഏ​റ്റെ​ടു​ത്ത് എ​ന്നെ ഈ ​ദു​രി​ത​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കു​ക​യോ വേ​ണം”

അ​ഗ​ളി ചി​റ്റൂ​രി​ൽ മൂ​ഴി​യി​ൽ അ​ലോ​ഷി ജോ​ർ​ജ് ആ​ണ് വ​കു​പ്പ് മ​ന്ത്രി​ക്കും ഡി​എ​ഫ്ഒ ക്കും ​മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും ക​ത്തു​ക​ള​യ​ച്ചി​രി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നും ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​ർ​ച്ച് 11ന് ​അ​ലോ​ഷി വ​കു​പ്പ് മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും ക​ത്തു​ക​ള​യ​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ക​ത്തെ​ഴു​തി​യ​തെ​ന്ന് അ​ലോ​ഷി പ​റ​ഞ്ഞു.