പു​ളി​മ​ല​ പ​ട്ട​യ​ഭൂ​മി​യി​ലെ ജ​ണ്ടനി​ർ​മാ​ണം ത​ട​ഞ്ഞു നാ​ട്ടു​കാ​ർ
Sunday, October 25, 2020 11:25 PM IST
അ​ഗ​ളി :ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പു​ളി​മ​ല​യി​ൽ പ​ട്ട​യ​ഭൂ​മി​യി​ൽ ജ​ണ്ട നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മൂ​ലം പ്ര​വ​ർ​ത്തി നി​ർ​ത്തി​വെ​ച്ചു മ​ട​ങ്ങി.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് ജ​ണ്ട നി​ർ​മി​ക്കു​ന്ന വി​വ​രം നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. ഷോ​ള​യൂ​ർ പ​ഞ്ചാ​ത്തി​ൽ 896 പാ​ർ​ട്ട് സ​ർ​വേ ന​ന്പ​റി​ൽ​പെ​ട്ട അ​ഞ്ചേ​ക്ക​ർ പ​ട്ട​യ​ഭൂ​മി​യി​ലാ​ണ് ജ​ണ്ട നി​ർ​മി​ച്ച​ത്.
1980ൽ ​പ​ട്ട​യം ല​ഭി​ച്ച പ​രേ​ത​നാ​യ കി​ഴ​വ​ള്ളി​യി​ൽ കു​ട്ട​പ്പ​ന്‍റെ ഭൂ​മി പി​ടി​ച്ച​ട​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി.​വ​നം​വ​കു​പ്പ് ജ​ണ്ട​യി​ട്ട ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു വി​ൽ​ക്കാ​ൻ വ​നം​വ​കു​പ്പ് ത​ന്നെ പാ​സ്‌ ന​ൽ​കി നേ​ര​ത്തേ മു​റി​ച്ചു വി​റ്റി​രു​ന്നു.​ എ​ണ്‍​പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള കൊ​ന്ന​തെ​ങ്ങ് ഉ​ൾ​പ്പ​ടെ മാ​വ്, പ്ലാ​വ്, കു​രു​മു​ള​ക്, അ​ട​ക്കാ​മ​രം കാ​പ്പി തു​ട​ങ്ങി​യ​വ വ​ള​രു​ന്ന കൃ​ഷി തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന​ലെ വ​നം​വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ജ​ണ്ട കെ​ട്ട് ന​ട​ത്തി​യ​ത്.
യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ ഫോ​റെ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ട​പ്പാ​ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് കൃ​ഷി​ഭൂ​മി​ക​ൾ പി​ടി​ച്ച​ട​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടു​ക​ല്ലു​ക​ളും മാ​റ​ന​ട്ടി തോ​ട്ടി​ലെ​യും ശി​രു​വാ​ണി പു​ഴ​യി​ലെ​യും മ​ണ​ലും ഉ​പ​യോ​ഗി​ച്ചു വേ​ണ്ട​ത്ര സി​മെ​ന്‍റും ചേ​ർ​ക്കാ​തെ ത​ട്ടി​ക്കൂ​ട്ടി​യാ​ണ് ജ​ണ്ട നി​ർ​മാ​ണ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
വ​നം​വ​കു​പ്പു​കാ​ർ ന​ട​ത്തു​ന്ന ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ ക​ക്ഷി രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ പു​ളി​മ​ല​യി​ലെ​ത്തി വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.
ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദി​വാ​സി​ക​ൾ​ക്ക് നേ​രെ​യും ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യും അ​വ​ലം​ബി​ക്കു​ന്ന ജ​ണ്ട നി​ർ​മ്മാ​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് അ​ട്ട​പ്പാ​ടി​യി​ലെ നൂ​റ് കേ​ന്ദ്ര​ങ്ങ​ളി​ൽ 27 ന് ​പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ജ​ണ്ട നി​ർ​മാ​ണ​വു​മാ​യി വ​നം​വ​കു​പ്പ് പു​ളി​മ​ല​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ലെ​ത്തി​യ​ത്.