പ​ട്ടാ​ന്പി ബ്ലോ​ക്ക് പഞ്ചായത്തി​ന്‍റെ ‘കൂ​ട്ട് 'പ​ദ്ധ​തി ക​രു​ത്താ​വു​ന്ന​തു 464 ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്
Sunday, October 25, 2020 11:25 PM IST
പാലക്കാട് : പ​ട്ടാ​ന്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2016 17 മു​ത​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന ’കൂ​ട്ട്’ പ​ദ്ധ​തി​യി​ലൂ​ടെ 464 ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കി വ​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 146 സ്ത്രീ​ക​ളും 205 പു​രു​ഷ·ാ​രും 113 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് 464 ഗു​ണ​ഭോ​ക്താ​ക്ക​ൾ്. അം​ഗ​ൻ​വാ​ടി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും ബ്ലോ​ക്ക് ത​ല ഫെ​സി​ലി​റ്റേ​റ്റ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
പ​ദ്ധ​തി പ്ര​കാ​രം മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി ന​ട​ത്തി​യ ഉ​പ​ക​ര​ണ നി​ർ​ണ​യ ക്യാ​ന്പി​ലൂ​ടെ ഓ​രോ ഗു​ണ​ഭോ​ക്താ​വി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് 71 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൈ​ഡ് വീ​ലോ​ടു​കൂ​ടി​യ സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ 272 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക് വീ​ൽ ചെ​യ​ർ, ബ്ര​യി​ൻ​ലി ക​ന്പ്യൂ​ട്ട​ർ, ബ്ര​യി​ൻ​ലി ടാ​ബ്, ശ്ര​വ​ണ സ​ഹാ​യി, കൃ​ത്രി​മ കാ​ൽ തു​ട​ങ്ങി 503 ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.