പ​യ്യ​ന​ടം റോ​ഡ് ര​ണ്ടാ​ഴ്ച​യ്ക്ക​കം നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണമെന്നു ഹൈ​ക്കോ​ട​തി
Sunday, October 25, 2020 11:22 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​ന​ടം റോ​ഡ് വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളെ തു​ട​ർ​ന്നു പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ച എം​ഇ​എ​സ് കോ​ളേ​ജ് പ​യ്യ​നെ​ടം റോ​ഡ് വി​ഷ​യ​ത്തി​ൽ വീ​ണ്ടും ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

അ​പ​കാ​ത​ക​ൾ പ​രി​ഹ​രി​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര വി ​ട്ടു.

വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം റോ​ഡ് നി​ർ​മാ​ണം മു​ട​ങ്ങാ ൻ ​പാ​ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ അ​തി​ന് ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ൽ പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ചു​ള്ള റി ​പ്പോ​ർ​ട്ട് കോ​ട​തി പ​രി​ശോ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞു.​കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും പ​ഞ്ചാ​യ ത്തി​ലെ മൂ​ന്നാം വാ​ർ​ഡ് അം​ഗ​വു​മാ​യ മു​സ്ത​ഫ വ​റോ​ട​ൻ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

റോ​ഡ് ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ട് പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി,കി​ഫ്ബി,പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ഞ്ചി നീ​യ​ർ,എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ,അ​സി.​എ​ക്സി.​എ​ഞ്ചി​നീ​യ​ർ എ​ന്നി​വ​രോ​ട് കോ​ട​തി നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു . പ്ര ​വൃ​ത്തി നി​ർ​ത്താ​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.​ഇ​തും വൈ​കി​യ​തോ​ടെ വ​കു​പ്പ് അ​ധി​കൃ​ത​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ കോ​ട​തി വി​മ​ർ​ശി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്.​കി​ഫ്ബി​യും പി​ഡ​ബ്ല്യു​ഡി​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളാ​ണ് റോ​ഡ് നി​ർ​മാ​ണ പ്ര​വൃ ത്തി​ക​ൾ മു​ട​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്.

16.5 കോ​ടി ചെ​ല​വി​ൽ ര​ണ്ട് വ​ർ ഷം ​മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണ ക​രാ​ർ കാ​ലാ വ​ധി ക​ഴി​ഞ്ഞ് മാ​സ​ങ്ങാ​യി മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്.​റോ​ഡ് നി​ർ​മാ ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് കി​ഫ്ബി​യാ​ണ് പ്ര​വൃ​ത്തി നി​ർ ത്തി​വെ​ക്കാ​നു​ള്ള സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.
അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് പ്ര​വൃ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​തി​ന​കം നി​ര​വ​ധി സ​മ​ര ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.