ജോ​ലി​യി​ല്ല, ഭാ​യി​മാ​ർ ക​ഷ്ട​ത്തി​ലാ​ണ്
Sunday, October 25, 2020 11:22 PM IST
ഷൊ​ർ​ണൂർ: ഭാ​യി​മാ​ർ ക​ഷ്ട​ത്തി​ലാ​ണ്, സ​ഹാ​യി​ക്ക​ണം. കോ​വി​ഡ് രോ​ഗം ആ​ശ​ങ്ക​യു​യ​ർ​ത്തി​യ മാ​സ​ങ്ങ​ളി​ൽ ഇ​റ​ച്ചി​യും മീ​നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും വി​ല​കൂ​ടി​യ അ​രി കി​ട്ടാ​ത്ത​തി​ന്നാ​ൽ സ​ർ​ക്കാ​ർ ന​ല്കി​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ തി​രി​ച്ചേ​ല്പി​ക്കു​ക​യും ചെ​യ്ത് വീ​ന്പു​കാ​ട്ടി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ഭാ​യി​മാ​രു​ടെ അ​പേ​ക്ഷ​യാ​ണി​ത്.
നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഇ​വ​ർ​ക്ക് ന​ല്കി​യ ആ​ഹാ​രം​പോ​ലും പ്ലാ​റ്റ്ഫോ​മി​ൽ ഉ​പേ​ക്ഷി​ച്ച് സ​ർ​ക്കാ​രി​നെ​യും കേ​ര​ള​ത്തെ​യും കുറ്റംപു​ല​ഭ്യം പ​റ​ഞ്ഞ അ​തേ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി​ക്കും കൂ​ലി​ക്കും വേ​ണ്ടി ഇ​പ്പോ​ൾ യാ​ചി​ക്കു​ന്ന​ത്.
കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം​നാ​ടു​ക​ളി​ലേ​ക്ക് പോ​യി തി​രി​ച്ചെ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ജീ​വി​ക്കാ​ൻ ജോ​ലി​യു​മി​ല്ല കൂ​ലി​യു​മി​ല്ലെ​ന്ന​താ​ണ് ഇ​വ​രു​ടെ സ്ഥി​തി.
മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം സ്വ​ന്തം​നാ​ട്ടി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​രി​ൽ പ​ല​രും ബ​സു​ക​ളും മ​റ്റും വാ​ട​ക​യ്ക്കെ​ടു​ത്തു ഇ​വി​ടേ​യ്ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. മു​ന്പ് നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്തി​രു​ന്ന​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ടീ​ലും അ​നു​ബ​ന്ധ ജോ​ലി​ക​ളും ക​ഴി​ഞ്ഞ​വ​ർ​ഷം​വ​രെ ചെ​യ്തി​രു​ന്ന​ത് ഇ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ ഇ​വ​ർ​ക്കു​വേ​ണ്ടി സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ന​ല്കി​യ സ​ഹാ​യ​ങ്ങ​ളെ​ല്ലാം വി​സ്മ​രി​ച്ച് വെ​ല്ലു​വി​ളി​ച്ചാ​യി​രു​ന്നു മ​ട​ക്കം.
എ​ന്നാ​ൽ സ്വ​ന്തം​നാ​ട്ടി​ൽ ഇ​വ​രെ വ​ര​വേ​റ്റ​ത് പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​യി​രു​ന്നു. കോ​വി​ഡ് പി​ടി​മു​റു​ക്കി​യ​തോ​ടെ ദാ​രി​ദ്രത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക് ഇ​വ​ർ കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് എ​ങ്ങ​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ മ​തി​യെ​ന്ന ചി​ന്ത മാ​ത്ര​മാ​യി ഇ​വ​ർ​ക്ക്. ഇ​ങ്ങ​നെ​യാ​ണ് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വ​ർ വീ​ണ്ടും തി​രി​ച്ചെ​ത്തി​യ​ത്. സ്വ​ന്തം​നാ​ട്ടി​ലെ ആ​രോ​ഗ്യ​വ​കു​പ്പ്, റ​വ​ന്യൂ അ​ധി​കൃ​ത​ർ എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യും അ​വി​ടെ​നി​ന്ന് കോ​വി​ഡ് ബാ​ധി​ത​ര​ല്ലെ​ന്ന പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യി​ട്ടു​ള്ള​ത്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ ഇ​വി​ടെ​യെ​ത്തി​യ ഇ​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 14 ദി​വ​സം ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്.
എ​ന്നാ​ൽ തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​വി​ടെ സാ​ന്പി​ൾ പ​രി​ശോ​ധി​ച്ച് രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​ള്ള​ത്. ഇ​തു​ത​ന്നെ​യാ​ണ് ഇ​വ​ർ​ക്ക് പാ​ര​യാ​യി​ട്ടു​ള്ള​ത്.
രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ്വാ​ഭാ​വി​ക ക്വാ​റ​ന്‍റൈ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന് ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.
സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. കോ​വി​ഡ് ഭീ​തി​മൂ​ലം തൊ​ഴി​ലാ​ളി​ക്ഷാ​മ​മു​ള്ള മേ​ഖ​ല​ക​ളി​ൽ​പോ​ലും ക്വാ​റ​ന്ൈ‍​റ​ൻ പൂ​ർ​ത്തി​യാ​ക്കി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് എ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
ഇ​തോ​ടൊ​പ്പം കൂ​ലി പ​കു​തി​യി​ലേ​റെ കു​റ​യ്ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​തും ഇ​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. കെ​ട്ടി​ട​നി​ർ​മാ​ണ​രം​ഗ​ത്തും ഹോ​ട്ട​ലു​ക​ളി​ലും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും എ​ന്നു​വേ​ണ്ട ഒ​ട്ടു​മി​ക്ക തൊ​ഴി​ലി​ട​ങ്ങ​ളി​ലും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​തു​വ​രെ വ്യാ​പ​ക​മാ​യു​ണ്ടാ​യി​രു​ന്ന​ത്.