മാ​രാ​യ​മം​ഗ​ല​ത്തെ ആ​ധു​നി​ക സി​ന്ത​റ്റി​ക് ഫു​ട്ബോ​ൾ ട​ർ​ഫ് സമർപ്പണം ഇന്ന്
Sunday, October 25, 2020 11:22 PM IST
പാ​ല​ക്കാ​ട്: മാ​രാ​യ​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക സി​ന്ത​റ്റി​ക് ഫു​ട്ബോ​ൾ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ഇന്നുച്ച്ക്ക് 12ന് ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​കും.

പി.​കെ.​ശ​ശി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​മാ​യി ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക ട​ർ​ഫ് കാ​യി​ക​രം​ഗ​ത്ത് മു​ന്നി​ട്ടു നി​ല്ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് ഫു​ട്ബോ​ൾ രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തി​നും ട​ർ​ഫ് ഉ​പ​കാ​ര​പ്ര​ദ​മാ​കും. 1.26 കോ​ടി ചെ​ല​വി​ലാ​ണ് ട​ർ​ഫ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പോ​ർ​ട്സ് മേ​ള​ക​ൾ ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​നാ​കും.