ജി​എ​സ്ടി ​ഓ​ഫീ​സിനു മുന്നിൽ വ്യാപാരി വ്യവസായി കോൺഗ്രസ് ധ​ർ​ണ
Saturday, October 24, 2020 12:14 AM IST
പാ​ല​ക്കാ​ട്: ജി​എ​സ് ടി ​വ​കു​പ്പി​ന്‍റെ വ്യാ​പാ​രി​ക​ളോ​ടു​ള്ള സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വ​കു​പ്പ് വ്യാ​പാ​രി സ​മൂ​ഹ​ത്തോ​ട് നീ​തി​പു​ല​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി ജി​എ​സ് ടി ​ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, കെ.​ആ​ർ.​ശ​ര​രാ​ജ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, പി.​എ​സ്.​വി​ബി​ൻ, കെ.​എ​ൻ.​സ​ഹീ​ർ, ആ​ർ.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.