ക​നാ​ൽ ബ​ണ്ടി​ലെ ഓ​ല​പ്പു​ര​യി​ൽ മൂ​ന്നം​ഗ കു​ടും​ബം ദു​രി​ത​ത്തി​ൽ
Saturday, October 24, 2020 12:14 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് മു​ല​ത്ത​റ ക​നാ​ൽ ബ​ണ്ടി​ൽ മൂ​ന്നം​ഗ കു​ടും​ബം ഓ​ല​പ്പു​ര​യി​ൽ ദു​രി​ത ജീ​വി​തം ത​ള്ളി​നീ​ക്കു​ന്നു. ഓ​ല​ക്കു​ടി​ലി​ൽ പ്ര​സാ​ദ്-​മീ​ന ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ ആ​റു​വ​യ​സു​ള്ള മ​ക​ളു​മാ​ണ് ക​ഴി​യു​ന്ന​ത്.
സ്ഥ​ല​ത്തി​നും വീ​ടി​നു​മാ​യി പ്ര​സാ​ദ് പ​ല​ത​വ​ണ അ​പേ​ക്ഷ ന​ല്കി​യെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​വും ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ല്കി​യി​ട്ടു​ണ്ട്.
സ്വ​കാ​ര്യ ബ​സി​ൽ ക്ലീ​ന​റാ​യ പ്ര​സാ​ദ് ഏ​ഴു​വ​ർ​ഷം മു​ന്പാ​ണ് ക​നാ​ൽ ബ​ണ്ടി​ൽ ഓ​ല​ക്കു​ടി​ൽ കെ​ട്ടി താ​മ​സം തു​ട​ങ്ങി​യ​ത്.
പ്ര​സാ​ദി​ന്‍റെ വ​രു​മാ​നം കു​ടും​ബ ചെ​ല​വി​നു​പോ​ലും മ​തി​യാ​കി​ല്ല. ഇ​തി​നാ​ൽ വാ​ട​ക​വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റാ​നും ക​ഴി​യു​ന്നി​ല്ല.
ഓ​ല​ക്കു​ടി​ലി​ൽ വൈ​ദ്യു​തി വ​കു​പ്പ് ഇ​പ്പോ​ൾ വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ ന​ല്കി​യി​ട്ടു​ണ്ട്. കു​ടി​ലി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് മു​ല​ത്ത​റ ഇ​ട​തു ക​നാ​ലും മീ​നാ​ക്ഷി​പു​രം- ത​ത്ത​മം​ഗ​ലം പ്ര​ധാ​ന​പാ​ത​യു​മു​ണ്ട്. നി​ല​വി​ൽ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യം​പോ​ലും ഇ​വ​ർ​ക്കി​ല്ല. ക​നാ​ലി​ൽ വെ​ള്ള​മെ​ത്തു​ന്പോ​ൾ കു​ട്ടി ഓ​ല​പ്പു​ര​യി​ൽ ത​ട​വ​റ​യി​ലാ​ണ്. ഓ​ല​പ്പു​ര​യു​ടെ ഇ​രു​വ​ശ​ത്തും പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ എ​ല്ലാ​യ്പ്പോ​ഴും മീ​ന​യ്ക്ക് വീ​ട്ടി​ൽ ക​ഴി​യേ​ണ്ട സ്ഥി​തി​യാ​ണ്. ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ അ​ന​ശ്വ​ര​യു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നും ക​നാ​ലി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​തും വാ​ഹ​ന​ശ​ബ്ദ​വും ത​ട​സ​മാ​കു​ക​യാ​ണ്. സ്ഥ​ല​വും വീ​ടു​വയ്ക്കാ​നു​ള്ള ധ​ന​സ​ഹാ​യ​വും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ​പ്പോ​ഴും ഈ ​മൂ​ന്നം​ഗ കു​ടും​ബം.