വി​മു​ക്തി മി​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ഇ​ന്നു തു​ട​ക്ക​ം
Saturday, October 24, 2020 12:14 AM IST
പാ​ല​ക്കാ​ട്: എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.
ജി​ല്ല​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ബോ​ധം ന​ല്കു​ന്ന​ത്. വി​ഷ​മ​ദ്യ​ദു​ര​ന്തം ഉ​ണ്ടാ​യ വാ​ള​യാ​റി​ലെ ചെ​ല്ലം​കാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ ഇ​ന്നു​രാ​വി​ലെ 11 ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.
എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ജി. എ​സ്.​രാ​ജ​ൻ, വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ർ എ​സ്.​ജ​യ​പാ​ല​ൻ, എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ പി.​കെ.​സ​തീ​ഷ്, അ​ട്ട​പ്പാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് അ​ൻ​സ​ർ കോ​ട​ശേ​രി, വാ​ർ​ഡ് മെം​ബ​ർ, സ്ഥ​ലം എം​എ​ൽ​എ​യു​ടെ പ്ര​തി​നി​ധി, എ​സ് ടി ​പ്ര​മോ​ട്ട​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ ചെ​ല്ലം​കാ​വ് കോ​ള​നി​യി​ലെ 27 വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.
തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി​രി​ക്കും ഗൃ​ഹ​സ​ന്ദ​ർ​ശ​നം. കോ​ള​നി​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഹോ​സ്പി​റ്റ​ൽ സ്പി​രി​റ്റ്, സാ​നി​റ്റൈ​സ​ർ, സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ്, തി​ന്ന​ർ തു​ട​ങ്ങി​യ​വ വി​ഷ​വ​സ്തു​ക്ക​ൾ ആ​ണെ​ന്നും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ര​ണ കാ​ര​ണ​മാ​കു​മെ​ന്നും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളാ​ണ് കോ​ള​നി​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.
കോ​വി​ഡ് കാ​ല​ത്ത് യോ​ഗ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ 13 എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ൾ, ആ​റ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ, അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​മൈ​ത്രി എ​ക്സൈ​സ് ഓ​ഫീ​സ് എ​ന്നി​വ​യു​ടെ കീ​ഴി​ൽ അ​താ​ത് പ്ര​ദേ​ശ​ത്തെ കോ​ള​നി​ക​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്കും.
ഡി ​അ​ഡി​ക്ഷ​ൻ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​നു​പു​റ​മെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.