വ​നംവ​കു​പ്പ് ചെ​ക്ക്പോ​സ്റ്റ് ത​ക​ർ​ത്ത കേ​സിലെ പ്ര​തി പി​ടി​യി​ൽ
Saturday, October 24, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ന​മൂ​ളി​യി​ലെ വ​നം​വ​കു​പ്പ് ചെ​ക്ക്പോ​സ്റ്റ് ത​ക​ർ​ത്ത കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി.​മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി വ​ല്ല​ത്തി​ൽ വീ​ട്ടി​ൽ മു​ബ​ഷീ​ർ ( 22) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നെ​ല്ലി​പ്പു​ഴ ജം​ഗ്ഷ​നി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 18ന് ​പു​ല​ർ​ച്ചെ 4. 50 ഓ​ടെ​യാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​ഹ​നം ചെ​ക്ക്പോ​സ്റ്റു ത​ക​ർ​ത്തു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ചെ​ക്ക് പോ​സ്റ്റി​ൽ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.