ന​ന്ദി​യോ​ട് ഹൈ​സ്കൂ​ൾ കെട്ടിടോദ്ഘാടനം
Saturday, October 24, 2020 12:12 AM IST
ചി​റ്റൂ​ർ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന ര​ക്ഷി​താ​ക്ക​ൾ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ സ്കൂളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.
അ​ന്പ​തു​ല​ക്ഷ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ന്ദി​യോ​ട് ഗ​വ​ണ്‍​മെ​ന്‍റ് സ്കൂളി​നു നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യി​രു​ന്നു മ​ന്ത്രി. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​യ​ന്തി, വാ​ർ​ഡ് മെം​ബ​ർ എം.​ആ​റു​മു​ഖ​ൻ. ഡി​ഇ​ഒ ഷാ​ജി​മോ​ൻ, ചി​റ്റൂ​ർ ഉ​പ​ജി​ല്ലാ ബി​പി​ഒ മ​നു​ച​ന്ദ്ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.​പാ​രി​ജാ​ൻ പിടിഎ പ്രസിഡന്‍റ് വി.​ഷ​ണ്‍​മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.