ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​ൻ പ​ച്ച​ക്ക​റിച്ച​ന്ത തു​ട​ങ്ങി
Saturday, October 24, 2020 12:12 AM IST
ത​ത്ത​മം​ഗ​ലം: ചി​റ്റൂ​ർ ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള കൃ​ഷി​ഭ​വ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​നി​ൽ അ​ർ​ബ​ൻ ആ​ഴ്ച പ​ച്ച​ക്ക​റി ച​ന്ത​യ്ക്കു തു​ട​ക്ക​മാ​യി. കൊ​ഴി​ഞ്ഞാ​ന്പാ​റ, വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി, പെ​രു​മാ​ട്ടി കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു കീ​ഴി​ൽ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ടു കൊ​ണ്ടു​വ​ന്ന് മി​ത​മാ​യ നി​ര​ക്കി​ൽ ഇ​വി​ടെ വി​ല്പ​ന ന​ട​ത്താം.
ഇ​തു​വ​ഴി ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും മാ​ർ​ക്ക​റ്റി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ​വി​ല​യ്ക്ക് പ​ച്ച​ക്ക​റി​യും കാ​ർ​ഷി​ക വ​സ്തു​ക്ക​ളും ല​ഭി​ക്കും. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ ചി​റ്റൂ​ർ മാ​ർ​ക്ക റ്റിം​ഗ് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​നു മു​ൻ​വ​ശ​ത്താ​ണ് വി​ല്പ​ന. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ.​ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി.​പി.​കൃ​ഷ്ണ​ൻ , കൃ​ഷി​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് സി.​സു​രേ​ഷ് ബാ​ബു, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ,ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.