മു​ള​ഞ്ഞൂ​ർ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, October 24, 2020 12:12 AM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​തു​വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മം​ഗ​ലം മു​ള​ഞ്ഞൂ​ർ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളെ​ല്ലാം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പാ​ല​ത്തി​ന് മു​ക​ളി​ൽ രൂ​പം​കൊ​ണ്ട ഗ​ർ​ത്ത​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു പ​തി​വാ​ണ്.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ള്ള ദ്വാ​ര​ങ്ങ​ൾ മ​ണ്ണും ചെ​ളി​യും പു​ല്ലും നി​റ​ഞ്ഞ് അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​തി​നു മു​ഖ്യ​കാ​ര​ണം.

വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​കാ​തെ വെ​ള്ള​ക്കെ​ട്ടി​ൽ​പ്പെ​ട്ടാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. നി​ല​വി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ പാ​ലം ക​ട​ന്നു​കി​ട്ടാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മം​ഗ​ലം മു​രു​ക്കം​ന്പ​റ്റ റോ​ഡി​ലാ​ണ് പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കി​പോ​യി​രു​ന്ന​ത്. മു​ള​ഞ്ഞൂ​ർ തോ​ടി​ന് മു​ക​ളി​ലാ​ണ് ഈ ​പാ​ലം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വേ​ങ്ങ​ശേ​രി, പു​ലാ​പ്പ​റ്റേ​ശ​രി, അ​ന്പ​ല​പ്പാ​റ, മു​ള​ഞ്ഞൂ​ർ, ഈ​ങ്ങോ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും മു​രു​ക്കും​പ​റ്റ, ചു​ന​ങ്ങാ​ട്, വ​രോ​ട് മേ​ഖ​ല​ക​ളി​ലേ​ക്കും പോ​കാ​ൻ ഈ ​പാ​ലം ക​ട​ക്ക​ണം.

ല​ക്കി​ടി മം​ഗ​ല​ത്തു​നി​ന്നും തു​ട​ങ്ങു​ന്ന പാ​ത​വ​ഴി കാ​ൽ കി​ലോ​മീ​റ്റ​ർ ചെ​ന്നാ​ലാ​ണ് മു​ള​ഞ്ഞൂ​ർ പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ ര​ണ്ടു ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ പാ​ല​ത്തി​ന് തൊ​ട്ടു​മു​ന്പു​ണ്ട്.

അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യ ഇ​വി​ടെ സ​മീ​പ​കാ​ല​ത്താ​ണ് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ വീ​തി​കൂ​ട്ടി നി​ർ​മി​ച്ച​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്പോ​ൾ ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ വ​രോ​ട് മു​രു​ക്കും​പ​റ്റ വ​ഴി ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മം​ഗ​ല​ത്ത് എ​ത്തി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്.

തി​രി​ച്ചും ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​തം ന​ട​ത്താ​റു​ള്ള​ത്. ചി​ന​ക്ക​ത്തൂ​ർ​പൂ​രം അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ആ​ഘോ​ഷ സ​മ​യ​ങ്ങ​ളി​ൽ ഇ​തു​വ​ഴി​യാ​ണ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന പ​തി​വു​ള്ള​ത്.

പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​ർ​ന്നാ​ൽ ഗ​താ​ഗ​തം നി​ല​യ്ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ മം​ഗ​ലം​പാ​ത വ​ഴി പാ​ല​ത്തി​ലൂ​ടെ മു​രു​ക്കും​പ​റ്റ​യി​ലെ​ത്തി വ​രോ​ട് എ​ത്തു​ക​യും ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന ബ​ദ​ൽ സം​വി​ധാ​നം ആ​ലോ​ചി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ലും ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി റൂ​ട്ടി​ലും പോ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളെ കോ​ത​കു​ർ​ശി ജം​ഗ്ഷ​നി​ൽ​നി​ന്നും പാ​വു​ക്കോ​ണം വാ​ണി​യം​കു​ളം റോ​ഡു​വ​ഴി തി​രി​ച്ചു​വി​ടാ​നാ​ണ് പ​ദ്ധ​തി ആ​ലോ​ചി​ച്ചി​രു​ന്ന​ത്. ച​ര​ക്കു​ലോ​റി​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ഇ​തി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഏ​റെ താ​മ​സി​യാ​തെ ത​ന്നെ പ​ദ്ധ​തി പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി ഇ​തി​നെ​ല്ലാം തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ത്ര​യും​വേ​ഗം പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ആ​വ​ശ്യം. ഇ​തോ​ടൊ​പ്പം പാ​ല​ത്തി​ന്‍റെ മു​ക​ളി​ലു​ള്ള വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​വും പ​രി​ഹ​രി​ക്ക​ണം.

വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ള​ഞ്ഞൂ​ർ മു​ന്നൊ​രു​ക്കം ക​ണ്‍​വീ​ന​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.