വ​നം​വ​കു​പ്പ് ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി: പ്ര​തി​ഷേ​ധ​ സ​മ​രവുമായി കോ​ണ്‍​ഗ്ര​സ്
Friday, October 23, 2020 1:16 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ആ​ദി​വാ​സി വി​രു​ദ്ധ ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തും. 27ന് ​രാ​വി​ലെ 10ന് ​അ​ട്ട​പ്പാ​ടി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് സ​മ​രം ന​ട​ത്തു​ക.

3500 ജ​ണ്ട​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യു​ടെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ വ​നം​വ​കു​പ്പ് നി​ർ​മി​ക്കു​ന്ന​ത്. മു​ൻ​കൂ​ർ അ​നു​മ​തി​യോ, നോ​ട്ടീ​സോ ന​ല്കാ​തെ ആ​ദി​വാ​സി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ഭൂ​മി വ​നം​വ​കു​പ്പ് കൈ​യേ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കും ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നും സം​ഘ​ടി​ക്കു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​നം​വ​കു​പ്പ് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ആ​ർ.​സു​രേ​ഷ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ർ പി.​സി.​ബേ​ബി, ഡി​സി​സി മെം​ബ​ർ​മാ​രാ​യ പി.​ഷ​റ​ഫു​ദീ​ൻ, എം.​ആ​ർ.​സ​ത്യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ജെ.​മാ​ത്യു, മാ​ണി​ക്യ​ൻ പാ​ട​വ​യ​ൽ, എം.​ക​ന​ക​രാ​ജ്, എ​ൻ.​കെ.​ര​ഘൂ​ത്ത​മ​ൻ, പ​ങ്കെ​ടു​ത്തു.