കോ​വി​ഡ് ദു​രി​തം മ​റി​ക​ട​ന്ന് ച​ള​വ​റയിൽ കൃ​ഷി​യി​റ​ക്കിയതു 260 ഹെ​ക്ട​റിൽ
Friday, October 23, 2020 1:16 AM IST
ഷൊ​ർ​ണൂ​ർ: ച​ള​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ന്ന് 260 ഹെ​ക്ട​ർ ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ 10 ഹെ​ക്ട​ർ കൂ​ടു​ത​ലാ​ണി​ത്. 21 ഏ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ​ത് ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത്. പ​തി​ന​ഞ്ചേ​ക്ക​ർ പാ​ട​ത്താ​ണ് ഇ​ത്ത​വ​ണ നെ​ൽ​കൃ​ഷി ഒ​രു​ക്കി​യ​ത്. ഇ​തി​ൽ ആ​റേ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ചെ​യ്ത​ത്. ഒ​ന്നാം​വി​ള​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ ച​വ​റ​യി​ൽ ര​ണ്ടാം​വി​ള ന​ട്ട​ത്.

ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ഒ​ന്നാം​വി​ള കൃ​ഷി​യി​റ​ക്കു​ന്ന​തി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ പി​റ​കോ​ട്ട് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ക​ള​ശ​ല്യ​വു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഈ ​പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം ക​ഴി​ഞ്ഞ ഒ​ന്നാം​വി​ള​യി​ൽ വെ​റും 70 ഹെ​ക്ട​ർ സ്ഥ​ല​ത്ത് മാ​ത്ര​മാ​യി​രു​ന്നു നെ​ൽ​കൃ​ഷി. ആ​തി​ര, ഉ​മ, ശ്രേ​യ തു​ട​ങ്ങി​യ നെ​ൽ​വി​ത്തു​ക​ൾ​ക്കു പു​റ​മേ നാ​ട​ൻ വി​ത്തു​ക​ളാ​യ ചെ​ങ്ക​ഴ​മ, ചെ​റ്റാ​ടി തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്നും വി​ഭി​ന്ന​മാ​യി കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ത​രി​ശി​ട്ടി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി​ക​ളി​ൽ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന സാ​ഹ​ച​ര്യം കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ദൃ​ശ്യ​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പ​ച്ച​ക്ക​റി​കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ട​ന്നി​രു​ന്നു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​ത്ത​ൻ​ഉ​ണ​ർ​വ് സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് ത​രി​ശു​ഭൂ​മി​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​ർ കൃ​ഷി​ചെ​യ്യു​ന്ന​ത്. ത​രി​ശി​ട്ടി​രി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കാ​ർ​ഷി​ക​വൃ​ത്തി ന​ട​ത്തു​ന്നു​ണ്ട്.
സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും യു​വാ​ക്ക​ളും പാ​ട്ട​ത്തി​നെ​ടു​ത്തും ത​രി​ശു ഭൂ​മി​ക​ളി​ൽ കൃ​ഷി​യി​റ​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം പ​ഴ​യ നെ​ൽ​വി​ത്തി​ന​ങ്ങ​ളാ​യ ചെ​ങ്ക​ഴ​മ, ചെ​റ്റാ​ടി എ​ന്നീ നാ​ട​ൻ വി​ത്തി​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
പ​ഴ​യ നെ​ൽ​വി​ത്ത് ഇ​ന​ങ്ങ​ൾ​ക്ക് മു​ന്തി​യ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ത​ഴ​ച്ചു​വ​ള​രാ​നു​ള്ള ക​ഴി​വും ശ​ക്ത​മാ​ണ്.
പ്ര​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ണ്ടെ​ങ്കി​ലും അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ടെ കു​റ​വ് ഈ ​വി​ത്തി​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ വി​ല​ക്കി. പു​തി​യ​താ​യി ഉ​ത്പാ​ദി​പ്പി​ച്ച വി​ത്തി​ന​ങ്ങ​ൾ​ക്ക് അ​ത്യു​ത്പാ​ദ​ന​ന​ശേ​ഷി​യു​ള്ള​തും മു​ന്തി​യ വി​ള​വ് ല​ഭി​ക്കു​മെ​ന്ന​തും പ്ര​ധാ​ന​മാ​ണ്.

ഇ​താ​ണ് പ​ഴ​യ നെ​ൽ​വി​ത്തി​ന​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കാ​നും പു​തി​യ​തി​നെ സ്വീ​ക​രി​ക്കാ​നും ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​ത്തി​ന​ങ്ങ​ൾ ഏ​താ​യി​രു​ന്നാ​ലും പു​ത്ത​ൻ ഉ​ണ​ർ​വാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ കൃ​ഷി​ഭൂ​മി​യെ ഉ​പേ​ക്ഷി​ച്ച പ​ല​രും ഇ​പ്പോ​ൾ ഇ​തി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​കു​ന്നു.
പു​തി​യ ത​ല​മു​റ​യും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ച്ച​ത് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.