പോ​ക്സോ കേസിൽ ഷോളയൂരിൽ രണ്ടുപേർ അറസ്റ്റിൽ
Friday, October 23, 2020 1:14 AM IST
അ​ഗ​ളി: പ​തി​നാ​ലു വ​യ​സു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ഷോ​ള​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
പു​തൂ​ർ ചാ​വ​ടി​യൂ​ർ ഇ​ല​ച്ചീ​വ​ഴി​യി​ൽ ആ​ണ്ടി മ​ക​ൻ രം​ഗ​സ്വാ​മി (59), ത​ടാ​കം വീ​ര​പാ​ണ്ടി ര​ങ്ക​സ്വാ​മി മ​ക​ൻ സ​ത്യ​വേ​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 18ന് ​സ​ത്യ​വേ​ൽ പെ​ണ്‍​കു​ട്ടി​യെ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഷോ​ള​യൂ​ർ പോ​ലീ​സ് സ​ത്യ​വേ​ലി​നെ പി​ടി​കൂ​ടി. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൻ പെ​ണ്‍​കു​ട്ടി മു​ൻ​പ് പീ​ഡി​പ്പി ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞു. തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സി​നോ​ട് കു​ട്ടി ര​ണ്ടു​കൊ​ല്ലം മു​ൻ​പ് ന​ട​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്തു​വി​ട്ടു. പ്ര​തി​ക​ളെ 14ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.