വാഹനത്തിൽ പൊള്ളലേറ്റു മരണം: ദുരൂഹതയില്ലെന്നു പോലീസ്
Friday, October 23, 2020 1:14 AM IST
കൊ​ടു​വാ​യൂ​ർ : വാ​ഹ​ന​ത്തി​ൽ പൊ​ള്ള​ലേ​റ്റു യു​വാ​വ് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പു​തു​ന​ഗ​രം എ​സ്.​എ​ച്ച്.​ഒ. ഇ​ൻ​സ്പെ​ക്ട​ർ ആ​ദം ഖാ​ൻ അ​റി​യി​ച്ചു.
കൊ​ടു​വാ​യൂ​ർ കൃ​ഷ്ണ​ന്‍റെ മ​ക​ൻ കു​മാ​ര​ൻ (35) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ലോ​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​യാ​ൾ ഉ​റ​ക്ക​ത്തി​ലോ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റു മ​ര​ണ​പ്പെ​ട്ട​തെ​ന്ന് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ജ​ന​വാ​സ കേ​ന്ദ്ര ത്തി​ന​രി​കെ വാ​ഹ​ന​ത്തി​ന​ക​ത്തു​പൊ​ള്ള​ലേ​റ്റു യു​വാ​വ് മ​രി​ച്ച സം​ഭ​വം ആ​ശ​ങ്ക​യ് ക്കി​ട​വ​രു​ത്തി​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ക്കാ​ർ സം​സ്ക്കാ​ര​വും ന​ട​ത്തി. തീ​പി​ടു​ത്ത​മു​ണ്ടാ​യ വാ​ഹ​ന​ത്തി​ന​ക​ത്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്റ്റൗ​വ്വും പാ​ത്ര​ങ്ങ​ളും കാ​ണ​പ്പെ​ട്ടി​രു​ന്നു. വാ​ത​ക ചോ​ർ​ച്ചു​ണ്ടാ​യി​രി​ക്കാ​മെ​ന്ന പോ​ലീ​സി​ന്‍റ നി​ഗ​മ​നം സാ​ധു​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് .