പി.​കെ.​ദാ​സ് സ​സ്നേ​ഹം പ​ദ്ധ​തി​യ്ക്കു തു​ട​ക്ക​ം
Friday, October 23, 2020 1:14 AM IST
ഒ​റ്റ​പ്പാ​ലം: വാ​ർ​ഡി​ൽ അ​ഡ്മി​റ്റാ​കു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​നി​ര​ക്കി​ൽ ചി​കി​ത്സ ന​ല്കു​ന്ന പി.​കെ.​ദാ​സ് സ​സ്നേ​ഹം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ.​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ബി​പി​എ​ൽ സ്ക്രൂ​ട്ട​നൈ​സിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കൊ​പ്പം ശ​സ്ത്ര​ക്രി​യാ ചാ​ർ​ജി​ൽ 50 ശ​ത​മാ​ന​വും ടെ​സ്റ്റു​ക​ൾ​ക്ക് പ​ത്തു​ശ​ത​മാ​ന​വും ഇ​ള​വു ന​ല്കു​ന്ന​താ​ണ് പ​ദ്ധ​തി.
നെ​ഹ്റു ഗ്രൂ​പ്പി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പി.​കെ.​ദാ​സ് ആ​ശു​പ​ത്രി​യി​ലെ ആ​ർ​ടി​പി​സി​ആ​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വൈ​റോ​ള​ജി ലാ​ബി​ന്‍റെ എ​ൻ​എ​ബി​എ​ൽ അം​ഗീ​കാ​ര പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ എം​പി നി​ർ​വ​ഹി​ച്ചു.
നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ദാ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഡോ. ​ആ​ർ.​സി.​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്രി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഭാ​സ്ക​ര​ൻ, പി​കെ​ഡി​ഐ​എം​എ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നോ​ഹ​ര​ൻ, എം.​ശ്രീ​നി​വാ​സ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ സെ​ബി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.