കാ​ട്ടാ​ന​യു​ടെ ജഡം അഴുകിയ നിലയിൽ
Friday, October 23, 2020 1:14 AM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി-​ഗൂ​ഡ​ല്ലൂ​ർ വ​ന​മേ​ഖ​ല​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രി​യ​ൻ​ചോ​ല ഉൗ​സി​മ​ല വ​ന​ത്തി​ലാ​ണ് ച​രി​ഞ്ഞ് ര​ണ്ടു​മാ​സ​മാ​യെ​ന്നു ക​രു​തു​ന്ന കാ​ട്ടാ​ന​യു​ടെ മൃ​ത​ദേ​ഹം റേ​ഞ്ച​ർ രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പ​ട്രോ​ളിം​ഗി​നി​ടെ ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ട​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ എ​ങ്ങ​നെ ച​രി​ഞ്ഞു തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ​വെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.