കോവിഡ് ബോ​ധ​വ​ത്ക​ര​ണ റാ​ലി
Friday, October 23, 2020 1:14 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ഘോ​ഷ​വേ​ള​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി.
സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നും തു​ട​ങ്ങി​യ ബോ​ധ​വ​ത്ക​ര​ണ റാ​ലി ജ​യി​ൽ ഡി​ഐ​ജി ഷ​ണ്‍​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ഘോ​ഷ​വേ​ള​ക​ളി​ലും മ​റ്റ് അ​വ​സ​ര​ങ്ങ​ളി​ലും സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ, സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ റാ​ലി​യി​ൽ പോ​ലീ​സു​കാ​ർ ജ​ന​ങ്ങ​ൾ​ക്ക് വി​വ​രി​ച്ചു ന​ല്കി.തു​ട​ർ​ന്ന് ഗാ​ന്ധി​പു​ര​ത്തെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫെ​യ്സ് മാ​സ്ക്, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു.
എ​ണ്‍​പ​തോ​ളം പോ​ലീ​സു​കാ​ർ പ​ങ്കെ​ടു​ത്ത ബോ​ധ​വ​ത്ക​ര​ണ റാ​ലി​ സൂ​പ്ര​ണ്ട് കൃ​ഷ്ണ​രാ​ജ് നേ​തൃ​ത്വ​ം നല്കി.