മം​ഗ​ലം​ഡാ​മി​ന്‍റെ ക​രു​ത്തി​നെ പ്രകീർത്തിച്ച് എംഎൽഎ
Friday, October 23, 2020 1:12 AM IST
മം​ഗ​ലം​ഡാം: നി​ര​വ​ധി പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളെ നേ​രി​ട്ട് ഡാ​മി​ലെ ജ​ന​ങ്ങ​ളെ ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷി​ച്ച മം​ഗ​ലം​ഡാ​മി​ന്‍റെ ക​രു​ത്തി​നെ സ​മ്മ​തി​ച്ചേ മ​തി​യാ​കൂ​വെ​ന്ന് കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഇ​ങ്ങ​നെ​യൊ​രു ഡാം ​ഇ​വി​ടെ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മം​ഗ​ലം​ഡാ​മി​ന്‍റെ താ​ഴ്ഭാ​ഗ​ത്തെ കു​റെ പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്നു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.

മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ൽ പു​തി​യ​താ​യി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്ത​വെ​യാ​ണ് മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ന്‍റെ പ്രാ​ധാ​ന്യം എം​എ​ൽ​എ പ്ര​ത്യേ​കം ചു​ണ്ടി​ക്കാ​ട്ടി​യ​ത്.

2007, 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ അ​തി​ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. 2007 ൽ ​ക​വി​ളു​പ്പാ​റ കു​റ്റാ​ലം മു​ക്കി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഭീ​മാ​കാ​ര​മാ​യ പാ​റ​ക​ൾ​ക്കൊ​പ്പം വ​ൻ​മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി മ​ല വെ​ള്ള​ത്തി​നൊ​പ്പം ഡാ​മി​ലെ​ത്തി​യ​ത്. വ​ലി​യ തേ​ക്ക് മ​ര​ങ്ങ​ൾ മാ​ത്രം 200ൽ ​പ​ര​മു​ണ്ടാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ക​ണ​ക്ക്.

ആ ​വ​ർ​ഷം ക​ട​പ്പാ​റ സെ​ന്‍റ​റി​ന​ടു​ത്തും ശ​ക്തി​യേ​റി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. അ​ന്ന​ത്തെ ഉ​രു​ൾ​പൊ​ട്ടി​യു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ൽ​പ്പെ​ട്ടാ​ണ് ഒ​ന്പ​താം ക്ലാ​സു​കാ​രി മ​രി​ച്ച​ത്. 2018 ലും ​വൃ​ഷ്ടി പ്ര​ദേ​ശ​ത്തെ മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി.

അ​വി​ടെ നി​ന്നു​ള്ള മ​ണ്ണും പാ​റ​ക​ളും അ​ടി​ഞ്ഞി​ട്ടു​ള്ള​ത് റി​സ​ർ​വോ​യ​റി​ലാ​ണ്. എം​എ​ൽ​എ പ​റ​ഞ്ഞ​തു​പോ​ലെ ഇ​വി​ടെ ഒ​രു ഡാം ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും മ​ണ്ണും പാ​റ​ക​ളും കു​റെ ദൂ​രം താ​ഴേ​ക്ക് എ​ത്തു​മാ​യി​രു​ന്നു. ഇ​നി​യും മ​ഹാ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ താ​ങ്ങാ​ൻ മം​ഗ​ലം​ഡാ​മി​ന് കെ​ല്പു​ണ്ടാ​കി​ല്ല. മ​ണ്ണ് നി​റ​ഞ്ഞ് ഡാം ​നി​ക​ന്നി​രി​ക്കു​ക​യാ​ണ്.

അ​തി​നാ​ൽ ഡാ​മി​ൽ​നി​ന്നും മ​ണ്ണു​നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത കൂ​ട്ട​ണം. ഡാം ​ഉ​റ​വി​ട​മാ​ക്കി ആ​രം​ഭി​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കും മ​ണ്ണു​നീ​ക്കം ത്വ​രി​ത​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. 17.70 കോ​ടി രൂ​പ​യ്ക്കാ​ണ് ഡാ​മി​ലെ ചെ​ളി​നീ​ക്കം ചെ​യ്യാ​ൻ ക​രാ​ർ ന​ല്കി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്തു​ത​ന്നെ ഡാ​മു​ക​ളി​ൽ​നി​ന്നും ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളു​ടെ പൈ​ല​റ്റ് പ​ദ്ധ​തി​യാ​ണി​തെ​ന്നും ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു. 64 വ​ർ​ഷം​മു​ന്പ് 1956 ൽ 106 ​ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​ന്ന​ത്തെ മ​ദി​രാ​ശി സ​ർ​ക്കാ​ർ ഡാം ​നി​ർ​മി​ച്ച​ത്.

അ​തി​മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​ങ്ങ​ളും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​മാ​യി മ​ല​ന്പു​ഴ​യെ വെ​ല്ലു​ന്ന മ​ട്ടി​ലാ​യി​രു​ന്നു മം​ഗ​ലം​ഡാം ക​മ്മീ​ഷ​ൻ ചെ​യ്ത​തെ​ന്ന് പ്രാ​യ​മാ​യ​വ​ർ ഇ​ന്നും ഓ​ർ​ക്കു​ന്നു. എ​ന്നാ​ൽ ഇ​ന്ന് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വീ​ക​ര​ണം ന​ട​ന്നി​ട്ടും പ​ഴ​യ പ്ര​താ​പ​ത്തി​ലെ​ത്താ​ൻ ഡാ​മി​നെ ക​ഴി​യു​ന്നി​ല്ല.
എ​വി​ടെ​യോ എ​ന്തൊ​ക്കെ​യോ പോ​രാ​യ്മ​ക​ൾ ഉ​ള്ള​തു​പോ​ലെ.

പ്ര​കൃ​തി​മ​നോ​ഹ​ര​മാ​യ മം​ഗ​ലം​ഡാ​മി​നെ ടൂ​റി​സ​വു​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​ൽ പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​കു​ന്ന​താ​യാ​ണ് ഡാ​മി​ന്‍റെ വി​ക​സ​നം കാം​ക്ഷി​ക്കു​ന്ന​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.