റബർതോട്ടത്തിൽ പുലി!
Friday, October 23, 2020 1:12 AM IST
വ​ട​ക്ക​ഞ്ചേ​രി: ചി​റ്റ​ടി ചേ​ലോ​ട്ടി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടു​കൂ​ടി ഒ​ടു​കൂ​ർ കൃ​ഷ്ണ​ന്‍റെ ചേ​ലോ​ടു​ള്ള റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഉ​ല​ഹ​ന്നാ​ൻ, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് പു​ലി​യെ ക​ണ്ട​ത്. ടോ​ർ​ച്ച് തെ​ളി​യി​ച്ച് ബ​ഹ​ളം വെ​ച്ച​പ്പോ​ൾ പു​ലി ഓ​ടി പോ​യി. പു​ലി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ടാ​പ്പിം​ഗ് നി​ർ​ത്തി വെ​ച്ച് പി​ന്നീ​ട് നേ​രം വെ​ളു​ത്ത​തി​ന് ശേ​ഷ​മാ​ണ് ടാ​പ്പിം​ഗ് ന​ട​ത്തി​യ​ത്.​ഇ​തി​ന് മു​ൻ​പും പു​ലി​യി​റ​ങ്ങി​യി​ട്ടു​ണ്ട്.