കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Thursday, October 22, 2020 1:12 AM IST
നെ​ന്മാ​റ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​യി​ലൂ​ർ കൊ​ടി​ക്ക​രി​ന്പ് ക​ട​ല​ക്കാ​ട് വീ​ട്ടീ​ൽ ഖ​ദീ​ജ(65)​യാ​ണ് മ​രി​ച്ച​ത്. കി​ട​പ്പു​രോ​ഗി​യാ​യ ഖ​ദീ​ജ​യ്ക്ക് ബു​ധ​നാ​ഴ്ച്ച​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രു​ടെ മ​ക​നും മ​രു​മ​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​വി​ഡ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലാ​ണ് ഖ​ദീ​ജ​യ്ക്കും രോ​ഗ ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​മാ​യ കി​ൻ​ഫ്ര​യി​ലേ​ക്ക് മാ​റ്റി. രോ​ഗം മൂ​ർ​ച്ചി​ച്ച​തോ​ടെ വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം അ​ടി​പ്പെ​ര​ണ്ട ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. മ​ക്ക​ൾ: അ​ബ്ദു​ൾ അ​സീ​സ്, ഷം​സ​ത്ത്, റം​ല​ത്ത്. മ​രു​മ​ക്ക​ൾ: ഖു​ൽ​സു​ബീ​വി, ഷാ​ജു​ദീ​ൻ, സു​ഹൈ​ൽ ഹു​സൈ​ൻ.