നെ​ല്ലി​യാ​ന്പ​തി ചു​രം​പാ​ത​യി​ൽ യാ​ത്രാ​ഭീ​ഷ​ണി
Wednesday, October 21, 2020 12:01 AM IST
നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി​യ​തോ​ടെ നെ​ല്ലി​യാ​ന്പ​തി ചു​രം​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ഉ​രു​ൾ​പൊ​ട്ടി​യും കാ​ല​വ​ർ​ഷ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞും ത​ക​ർ​ന്നു​പോ​യ ഭാ​ഗ​ങ്ങ​ളി​ലെ ന​വീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്നു.
ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ റീ​ബി​ൽ​ഡ് പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ള്ള​തി​നാ​ലാ​ണ് പു​തി​യ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി​യ​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി നെ​ല്ലി​യാ​ന്പ​തി ചു​രം​പാ​ത​യി​ൽ മി​ക്ക​യി​ട​ങ്ങ​ളും ത​ക​ർ​ന്ന് യാ​ത്ര ഭീ​തി​യി​ലാ​ണ്.
പോ​ത്തു​ണ്ടി​മു​ത​ൽ കൈ​കാ​ട്ടി​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ 12 ഇ​ട​ങ്ങ​ളി​ലാ​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു ത​ക​ർ​ന്നി​ട്ടു​ള്ള​ത്.
കൂ​ടു​ത​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചി​രു​ന്നു. അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​റ്റു ഭാ​ഗ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ദ്ധ​തി രൂ​പ​രേ​ഖ​യ്ക്ക് മാ​റ്റം​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ടാ​ണ് പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ചി​ട്ടു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി ചു​രം​പാ​ത ന​വീ​ക​രി​ക്കു​ന്ന​തി​നു ലോ​ക​ബാ​ങ്കി​ന്‍റെ നൂ​റു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​യി. ന​വീ​ക​ര​ണ​ത്തി​നാ​യി സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് ഏ​ജ​ൻ​സി​യാ​യി നി​യ​മി​ച്ച പ്രൈ​സ് വാ​ട്ട​ർ കൂ​പ്പേ​ഴ്സ് സ​ർ​വേ ന​ട​ത്തി​യ​ത്. വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ ക​രാ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.