ലിസ്യുവിൽ ഗേ​റ്റ് വേ ​ടു സ്പേ​സ് മ​ത്സ​രം
Tuesday, October 20, 2020 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ: വി​ദ്യാ​ർ​ത്ഥി​ക​ളി​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ പ്ര​ചോ​ദി​പ്പി​ക്കാ​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ലി​സ്യു എം​എ​ച്ച് എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗേ​റ്റ് വേ ​ടു സ്പേ​സ് എ​ന്ന​പേ​രി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. സ്പേ​സ് ടൂ​റി​സം, ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ ഓ​ഫ് ദെ​യ​ർ ഓ​ണ്‍ ക്രി​യേ​ഷ​ൻ, സാ​റ്റ​ലൈ​റ്റ് ഇം​പ്രൂ​വ് ലൈ​ഫ് എ​ന്നീ ത​ല​ക്കെ​ട്ടു​ക​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത്. നാ​ലു​മു​ത​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​മ​സോ​ണ്‍ കൂ​പ്പ​ണു​ക​ളും വെ​ർ​ച്വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​മാ​യി ന​ല്കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫാ. പോ​ൾ തെ​ക്കി​നി​യ​ത്ത് വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.