ഷോ​ക്കേ​റ്റു ച​രി​ഞ്ഞ കാ​ട്ടാ​ന​യെ കു​ഴി​ച്ചു മൂ​ടി​യ​വ​രെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ
Tuesday, October 20, 2020 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി​യി​ൽ ഷോ​ക്കേ​റ്റു ച​രി​ഞ്ഞ കാ​ട്ടാ​ന​യെ കു​ഴി​ച്ചു​മൂ​ടി​യ​വ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ചി​ന്ന​ക്കു​ന്നൂ​ർ ബ​ന്ദൂ​ർ വി​ഘ്നേ​ശ്വ​ര​ൻ (40), ഗോ​പാ​ല​കൃ​ഷ്ണ​ൻ (21) തു​ട​ങ്ങി​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ​ന​പാ​ല​ക​നാ​യ മ​ഹേ​ന്ദ്ര​ൻ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് മേ​ല​ധി​കാ​രി​ക​ൾ​ക്ക് വി​വ​രം ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് റേ​ഞ്ച​ർ ശ​ര​ണ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ അ​ഴു​കി​യ ജഡം ക​ണ്ടെ​ത്തി​യ​ത്.
ഇ​വ​ർ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രു​ടെ ഉ​രു​ള​ക്കി​ഴ​ങ്ങു തോ​ട്ട​ത്തി​നു ചു​റ്റും സ്ഥാ​പി​ച്ച വേ​ലി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ 20 വ​യ​സു പ്രാ​യം വ​രു​ന്ന കാ​ട്ടാ​ന​യെ പ്ര​തി​ക​ൾ കു​ഴി​യെ​ടു​ത്ത് മ​ണ്ണി​ട്ടു മൂ​ടു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ​വെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ വ​നം​വ​കു​പ്പ് ഓ​ഫീ​സ​ർ ഗു​രു​സ്വാ​മി അ​റി​യി​ച്ചു.