മം​ഗ​ലം, പോ​ത്തു​ണ്ടിഡാം ​ ഉ​ദ്യാ​ന​ഉ​ദ്ഘാ​ട​നം നാളെ
Tuesday, October 20, 2020 11:59 PM IST
പാ​ല​ക്കാ​ട്: മം​ഗ​ലം, പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​കും. പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ഫ്റ്റീ​രി​യ​യു​ടെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും.

ആ​കാ​ശ സൈ​ക്കി​ൾ സ​വാ​രി​യ​ട​ക്കം സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര അ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ് പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​നം സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​വും നെ​ല്ലി​യാ​ന്പ​തി സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ ഇ​ട​ത്താ​വ​ള​വു​മാ​യ പോ​ത്തു​ണ്ടി ഡാ​മും ഉ​ദ്യാ​ന​വും സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി.

ടൂ​റി​സം വ​കു​പ്പ് നാ​ലു​കോ​ടി ചെ​ല​വി​ലാ​ണ് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സാ​ഹ​സി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ല്ലാ​സ​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ൽ ഉ​ദ്യാ​ന​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ദ്യാ​ന​ത്തി​ൽ സാ​ഹ​സി​ക സ്പോ​ർ​ട്സ്, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, കി​യോ​സ്ക്, ടോ​യ്ല​റ്റ്, ന​ട​പ്പാ​ത, കു​ടി​വെ​ള്ള വി​ത​ര​ണം, പ്ര​വേ​ശ​ന​ക​വാ​ടം, വേ​ലി, നി​ല​വി​ലെ ടോ​യ്ല​റ്റ് ബ്ലോ​ക്ക് ന​വീ​ക​ര​ണം, മ​ഴ​ക്കു​ടി​ൽ, പോ​ഡി​യം, വൈ​ദ്യു​തീ​ക​ര​ണം, നി​ര​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ത്തി​യ​ത്.

പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നു​ള്ള വ്യൂ ​പോ​യി​ന്‍റ്, റോ​പ്പ് കോ​ഴ്സ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ളി സൗ​ക​ര്യ​ങ്ങ​ൾ, കു​ളം, മ​ഴ​ക്കു​ടി​ൽ, ഇ​രി​പ്പി​ട​ങ്ങ​ൾ, സ്റ്റേ​ജ്, വൈ​ദ്യു​തീ​ക​ര​ണം, ഇ​ന്‍റ​ർ​ലോ​ക്ക്, ക​ന്പോ​സ്റ്റിം​ഗ് പ്ലാ​ന്‍റ് തു​ട​ങ്ങി 4.76 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് ഉ​ദ്യാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്.
പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി, കെ.​ബാ​ബു എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ണ്‍, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മം​ഗ​ലം ഡാം ​ഉ​ദ്യാ​ന പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി രാ​മ​കൃ​ഷ്ണ​ൻ, വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​ങ്കെ​ടു​ക്കും.