ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു അട്ടപ്പാടിയിലെ നന്മകൂ​ട്ടാ​യ്മ
Tuesday, October 20, 2020 11:59 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി നന്മ കൂ​ട്ടാ​യ്മ അ​ഞ്ച് ആ​ടു​ക​ളെ സാ​ധു​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. അ​ട്ട​പ്പാ​ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ര്ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പോ​ലി​ത്ത​യാ​ണ് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്ത​ത്. ഫാ. ​എം.​ഡി യൂ​ഹാ​നോ​ൻ റ​ന്പാ​ൻ, ഫാ. ​വ​ർ​ഗീ​സ് ജോ​സ​ഫ്, ഫാ. ​വ​ർ​ഗീ​സ് മാ​ത്യു, ഫാ. ​ബെ​ന്നി, ഫാ. ​ജൈ​ജു, പി ​യു.​ഷാ​ജ​ൻ കു​ന്നം​കു​ളം, ഷാ​ജു പെ​ട്ടി​ക്ക​ൽ, ജോ​സ​ഫ് ആ​ന്‍റ​ണി മാ​സ്റ്റ​ർ, സാം ​മാ​ന്താ​ന​ത്ത് പ​ങ്കെ​ടു​ത്തു.കോ​വി​ഡ് കാ​ല​യ​ള​വി​ൽ മു​പ്പ​ത്തി​യ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് നന്മ കൂ​ട്ടാ​യ്മ ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത​ത്.