മുടപ്പല്ലൂരിലും പച്ചത്തുരുത്ത്
Tuesday, October 20, 2020 11:59 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം മു​ട​പ്പ​ല്ലൂ​ർ പാ​ത​യോ​ര​ത്തും പ​ച്ച തു​രു​ത്ത് ഒ​രു​ങ്ങു​ന്നു. ഒ​ടു​കൂ​ർ ശി​വ​ൻ​കോ​വി​ലി​ന​ടു​ത്താ​ണ് അ​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​തി​യ പ​ച്ച​പ്പ് നി​റ​യു​ന്ന​ത്.​
പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും പു​റം​പോ​ക്ക് പ്ര​ദ്ദേ​ശ​ങ്ങ​ളാ​ണി​ത്.​നേ​ര​ത്തെ ത​ന്നെ ഇ​വി​ടെ പേ​രാ​ലും അ​ര​യാ​ലു​മാ​യി വൃ​ക്ഷ സാ​ന്നി​ധ്യ​മു​ണ്ട്. മാ​വ്, പ്ലാ​വ്, അ​ത്തി, ഞാ​വ​ൽ, പ​രു​വ ,നെ​ല്ലി, പേ​ര തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളാ​ണ് ന​ട്ടി​ട്ടു​ള്ള​ത്.​
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ച്ച തു​രു​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. വേ​ന​ലി​ൽ ന​ന ന​ട​ത്തു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​വാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.
പ​ച്ച​തു​രു​ത്ത് ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ ത​ന്നെ​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.