ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ നിയന്ത്രിക്കണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ്
Tuesday, October 20, 2020 11:59 PM IST
പാ​ല​ക്കാ​ട്: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു വി​വി​ധ ചെ​ക്കു​പോ​സ്റ്റു​ക​ൾ വ​ഴി അ​ധി​കൃ​ത​രെ സ്വാ​ധീ​നി​ച്ച് വ്യാ​പ​ക​തോ​തി​ൽ ലോ​ഡ് ക​ണ​ക്കി​നു ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ട്രെ​യി​ല​ർ, പാ​ഴ്സ​ൽ, പ​ച്ച​ക്ക​റി, മീ​ൻ​ലോ​റി​ക​ളി​ലും അ​ന്ത​ർ​സം​സ്ഥാ​ന കെഎ​സ് ആ​ർ​ടി​സി ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലും കൊ​ല​പാ​ത​ക​ങ്ങ​ളും പെ​രു​കു​ന്ന​തി​ൽ യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.
ട​യ​റി​ൽ പ​ഞ്ച​ർ ഒ​ട്ടി​ച്ചു ന​ല്കി​യി​ല്ലെ​ന്ന മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ക​ട​യു​ട​മ​യെ വെ​ടി​വ​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ തേ​ർ​വാ​ഴ്ച ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും ഇ​തി​നു സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു​ന​ല്കി.
സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​യ ഇ​ക്കൂ​ട്ട​രെ പി​ടി​കൂ​ടാ​ത്ത​തി​നു കാ​ര​ണം പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും ല​ഹ​രി​മാ​ഫി​യ ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച​ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ട​താ​യും യോ​ഗം ആ​രോ​പി​ച്ചു.
വി​ദ്യാ​ർ​ത്ഥി​ക​ളും യു​വ​തി യു​വാ​ക്ക​ളും ക​ഞ്ചാ​വി​നും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും അ​ടി​മ​ക​ളാ​യി രോ​ഗി​ക​ളാ​യി​ട്ടും സ​ർ​ക്കാ​രി​ന് യാ​തൊ​രു കൂ​സ​ലു​മി​ല്ലെ​ന്നു യോ​ഗം ആ​രോ​പി​ച്ചു. വാ​ള​യാ​ർ ക​ഞ്ചി​ക്കോ​ട് ആ​ദി​വാ​സി​കോ​ള​നി​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ക്കു​ക​യും ഏ​താ​നും​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ​മ​ദ്യ മാ​ഫി​യ​ക​ളെ അ​മ​ർ​ച്ച​ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി​ക​ൾ മ​രി​ച്ച സം​ഭ​വം സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും വ്യാ​ജ​മ​ദ്യം വി​ത​ര​ണ​ക്കാ​രെ പി​ടി​കൂ​ടി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ആ​ൽ​ബി​ൻ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷി​ന്േ‍​റാ ജോ​ർ​ജ്, അ​ഭി​ലാ​ഷ് കേ​ശ​വ​ൻ, നി​ബി​ൽ റോ​യ്, പി.​ടി.​റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.