രാമനാഥപുരം രൂപതയ്ക്കു പുതിയ ദേവാലയം കൂടി
Tuesday, October 20, 2020 12:10 AM IST
കോയന്പത്തൂർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യുടെ അ​തി​ർ​ത്തി​യാ​യ ട്രി​ച്ചി​യി​ലെ മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നാ​യി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ട്രി​ച്ചി മൊ​റാ​യ് ന​ഗ​റി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന പു​തി​യ ദേ​വാ​ല​യം രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ആ​ശീ​ർ​വ​ദി​ച്ചു. സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലും, ത​മി​ഴ് ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റു​മാ​ണ് ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ഒ​ത്തു​കൂ​ടി​യി​രു​ന്ന​ത്. ട്രി​ച്ചി ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​ർ ജ​ന​റാ​ൾ മോ​ണ്‍.​യു​ജി​ൻ, സ​ഹാ​യ​മാ​താ ബ​സി​ലി​ക്ക വി​കാ​രി ഫാ.​ആ​രോ​ഗ്യ​രാ​ജ്, സ​ഹ​വി​കാ​രി ഫാ. ​ലെ​നി​ൻ, ഫാ. ​വി​ൻ​സെ​ന്‍റ് സെ​ൽ​വ​രാ​ജ്, ഫാ.​ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ഇ​ട​വ​ക വി​കാ​രി ഫാ.​ഷാ​ജ​ൻ ചീ​ര​ന്പ​ൻ ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു.​കെ.​തോ​മ​സ്, ജോ​സ​ഫ് വി​ൻ​സെ​ന്‍റ്, ജോ​സ​ഫ് മാ​ർ​ട്ടി​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.