കാട്ടാനയുണ്ട് സൂക്ഷിക്കുക!
Tuesday, October 20, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​കു​ള​ന്പ് പ​നം​ങ്കു​റ്റി വ​ഴി മേ​രി​ഗി​രി പ​ന്ത​ലാം പാ​ടം മ​ല​യോ​ര​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണം. ഈ ​പാ​ത​യി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ഏ​ത് സ​മ​യ​വും കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി ആ​ക്ര​മ​ണ​മു​ണ്ടാ​കും.
പോ​ത്തു​ചാ​ടി​ക്കും പ​നം​ങ്കു​റ്റി​ക്കും ഇ​ട​ക്കു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഏ​റെ അ​പ​ക​ട​ക​രം. ക​യ​റ്റ​വും വീ​ടു​ക​ളോ മ​റ്റു ആ​ൾ സ​ഞ്ചാ​ര​മോ ഇ​ല്ലാ​ത്ത സ്ഥ​ല​മാ​ണ്.​നി​ല​വി​ളി​ച്ചാ​ൽ പോ​ലും ആ​രും കേ​ൾ​ക്കാ​നി​ല്ല.
ആ​ന​യി​റ​ക്ക​മു​ള്ള സ്ഥ​ലം സൂ​ക്ഷി​ക്ക​ണം എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് വ​നം​വ​കു​പ്പും ജീ​വ​നും ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ​ക്കും പു​ല്ല് വി​ല​യാ​ണ് ക​ല്പി​ക്കു​ന്ന​ത്. പോ​ത്തു​ചാ​ടി​യി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ലേ​ക്ക് ആ​ന​യി​റ​ങ്ങി​യാ​ൽ പി​ന്നെ അ​വ​രും പു​റ​ത്തി​റ​ങ്ങി​ല്ല. ഓ​ഫീ​സി​നു ചു​റ്റും കി​ട​ങ്ങ് കു​ഴി​ച്ചാ​ണ് വ​ന​പാ​ല​ക​ർ സം​ര​ക്ഷ​ണം തീ​ർ​ത്തി​ട്ടു​ള്ള​ത്.
ആ​ന​ക​ളെ ഉ​പ​ദ്ര​വി​ക്കാ​തി​രു​ന്നാ​ൽ മ​തി അ​വ ഒ​ന്നും ചെ​യ്യി​ല്ലെ​ന്ന് പ​റ​യു​ന്ന വ​ന​പാ​ല​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ താ​മ​സ​സ്ഥ​ല​ത്തി​നു ചു​റ്റും എ​ട്ട​ടി താ​ഴ്ച​യി​ൽ കി​ട​ങ്ങു​ണ്ടാ​ക്കി വ​ന സം​ര​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ന​യി​റ​ങ്ങി വാ​ഹ​ന യാ​ത്രി​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന പ്ര​ദ്ദേ​ശ​മാ​ണി​ത്.​വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ആ​ന​ക​ൾ പാ​ഞ്ഞെ​ത്തും.​ പ​നം​കു​റ്റി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് പ​ടി​ഞ്ഞാ​റു​വ​ശ​ത്താ​യി വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ വേ​ലി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് സ്ഥി​ര​മാ​യി ആ​ന​യി​റ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ​പ്പെ​ടു​ന്ന​താ​ണ് ഈ ​പ്ര​ദ്ദേ​ശം.​ഏ​റെ കാ​ല​മാ​യി വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.​എ​ന്നാ​ൽ വ​ന​പാ​ല​ക​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ​താ​ണ്. ഇ​തി​നാ​ൽ ത​ന്നെ വ​നം വ​കു​പ്പ് പ​ര​സ്പ​രം പ​ഴി​ചാ​രി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​നം​കു​റ്റി മേ​ഖ​ല​യി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ലി​യ​പ​റ​ന്പി​ൽ ബി​ജു ര​ണ്ട് ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന തെ​ങ്ങു​ക​ളി​ൽ ഇ​നി ശേ​ഷി​ക്കു​ന്ന​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന തെ​ങ്ങി​ൻ തൈ​ക​ൾ മാ​ത്ര​മാ​ണ്. മ​റ്റു​ള്ള​തെ​ല്ലാം ആ​ന​ക​ൾ ഒ​ടി​ച്ചും പി​ഴു​തെ​റി​ഞ്ഞും ന​ശി​പ്പി​ച്ചു.​
മൂ​ന്നും നാ​ലും വ​ർ​ഷം പ്രാ​യ​മാ​യ തെ​ങ്ങു​ക​ളാ​യി​രു​ന്നു.​ചെ​റു​നി​ലം ബി​ജു,ചെ​റു​നി​ലം ജോ​ണി, വ​രി​ക്ക മാ​ക്ക​ൽ ബേ​ബി എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലും വി​ള​ക​ൾ ഇ​ല്ലാ​താ​യി. വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ലും വ​നം വ​കു​പ്പ് ക​ടു​ത്ത അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.