മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തിരേ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്കു പു​തു​പ​രി​യാ​ര​ത്ത് തു​ട​ക്കം
Tuesday, October 20, 2020 12:10 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ്കാ​ല ദു​രി​തം മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യ്ക്കെ​തി​രെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ത​ല ക്യാ​ന്പ​യി​നി​ന്‍റെ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക്ക് ഓ​ണ്‍​ലൈ​നാ​യി പു​തു​പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ പോ​ലീ​സ് ഫൗ​ണ്ടേ​ഷ​ൻ, ഇ​ര​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ക്യാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. പു​തു​പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​സ​ന്ന​കു​മാ​രി കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ, കാ​ണാ​താ​യ കു​ട്ടി​ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​ക്കു​റി​ച്ച് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്, ചൈ​ൽ​ഡ് ലൈ​ൻ അ​ക​ത്തേ​ത്ത​റ ന·, ​ധോ​ണി ലീ​ഡ് കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​വേ ന​ട​ത്തും.
ഇ​ന്ത്യ​ൻ പോ​ലീ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ധ​ർ​മ്മ​ല​ശ്രീ, യു.​എ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ മു​ൻ ഡി​ജി​പി​യു​മാ​യ ഡോ. ​പി.​എം.​നാ​യ​ർ പ​ങ്കെ​ടു​ത്തു.